ചൈനയുടെ പേര് വെട്ടി നേപ്പാളിലെ പുതിയ സര്‍ക്കാര്‍: പ്രചണ്ഡ നല്‍കിയ കരാര്‍ റദ്ദാക്കി


ബുധി ഗണ്ഡകി ജലവൈദ്യുതപദ്ധതിയുടേ കരാര്‍ ചൈനീസ് കമ്പനികള്‍ക്ക് നല്‍കണ്ട എന്ന് നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2016ല്‍ പുഷ്പ കമാല്‍ ദഹാല്‍ പ്രചണ്ഡയുടെ സര്‍ക്കാര്‍ ചൈനീസ് കമ്പനിക്ക് നല്‍കിയ കരാറാണ് ഇപ്പോഴത്തെ ഗവണ്മെന്റ് വേണ്ടന്ന് വച്ചത്. ചൈനീസ് സര്‍ക്കാറിന്റെ സില്‍ക് റോഡ് (The Belt and Road Initiative(BRI)) പദ്ധതിയുമായി ചേര്‍ന്ന് ജലവൈദ്യുതപദ്ധതി നിര്‍മ്മിയ്ക്കാനായിരുന്നു മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്
ടെണ്ടര്‍ വിളിയ്ക്കാതെയാണ് പ്രചണ്ഡയുടെ സര്‍ക്കാര്‍ ചൈനയിലെ ഗെസ്ഹൗബ ഗ്രൂപ്പ് കമ്പനിയ്ക്ക് പദ്ധതിയുടെ നിര്‍മ്മാണക്കരാര്‍ നല്‍കിയിരുന്നത്. അന്ന് തന്നെ ഈ കരാര്‍ നേപ്പാളില്‍ വന്‍ വിവാദമായിരുന്നു. സിപിഎമ്മിന്റെ സീതാറാാം യെച്ചൂരിയുടേയും പ്രകാശ് കാരാട്ടിന്റേയുമൊക്കെ സഹപാഠിയും അടുപ്പക്കാരനുമാണ് പുഷ്പകുമാര്‍ ദഹാല്‍ പ്രചണ്ഡ.

ഈ ഗവണ്മെന്റ് അധികാരത്തിലേറിയപ്പോള്‍ കരാര്‍ പുനപ്പരിശോധിയ്ക്കാന്‍ തീരുമാനമാകുകയായിരുന്നു. ആയിരത്തിയിരുനൂറു മെഗാവാട്ട് വൈദ്യുതിയുല്‍പ്പാദിപ്പിയ്ക്കാന്‍ കഴിയുന്ന ബുധി ഗണ്ഡകി ജലവൈദ്യുതപദ്ധതിയ്ക്കായി ആഗോള ടെന്‍ഡര്‍ വിളിയ്ക്കുമെന്ന് നേപ്പാളിലെ ഊര്‍ജ്ജമന്ത്രി ബര്‍ഷ മാന്‍ പുന്‍ അറിയിച്ചു. 2730ദശലക്ഷം ഡോളറാണ് ഈ പദ്ധതിയുടെ ചെലവു പ്രതീക്ഷിയ്ക്കുന്നത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.