പോളണ്ടിലെ തെരുവുകളില്‍ ‘ചോക്കലേറ്റ് പുഴ’:വിസ്മയ കാഴ്ച കാണാം


പോളണ്ടിലെ പ്രമുഖമായ ഒരു ദേശീയപാതയില്‍ ചോക്കലേറ്റ് ദ്രാവകം നിറച്ച് ടാങ്കര്‍ ലോറി മറിഞ്ഞു. റോഡിലൂടെ ചോക്കളേറ്റ് പുഴയൊഴുകി. പന്ത്രണ്ട് ടണ്ണോളം വരുന്ന ചോക്കലേറ്റ് ദ്രാവകം നിറച്ച ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. വാഴ്‌സോയ്ക്ക് പോകുന്ന എ-2 മോട്ടോര്‍വേയിലാണ് ടാങ്കര്‍ ലോറി മറിഞ്ഞത്.

പണ്ട്രണ്ട് ടണ്‍ ദ്രാവക ചോക്കളേറ്റ് റോഡില്‍ നിന്ന് മാറ്റാന്‍ ദിവസങ്ങളെടുക്കുമെന്ന് അറിയുന്നു. അതിമര്‍ദ്ദത്തില്‍ ചൂടുവെള്ളം ചീറ്റിച്ചാണ് റോഡില്‍ നിന്ന് ചോക്കളേറ്റ് നീക്കിക്കളയാന്‍ അഗ്‌നിശമനവിഭാഗം ശ്രമിയ്ക്കുന്നത്.
ലോറി എങ്ങനെയാണ് മറിഞ്ഞതെന്ന് ആര്‍ക്കും ഇതുവരെ കണ്ടുപിടിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ലോറിയുടെ ഡ്രൈവര്‍ ചെറിയ പരുക്കുകളോടേ ആശുപത്രിയിലാണ്.

ട്വിറ്ററില്‍ ട്രെന്‍ഡായിരിയ്ക്കുകയാണ് ചോക്കളേറ്റ് പുഴ. ഒരുപാട് പേര്‍ ചിത്രങ്ങളെടുത്ത് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിയ്ക്കുന്നുണ്ട്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.