130ലധികം സീറ്റുകള്‍ ബി.ജെ.പി നേടും: അമിത് ഷാ

കര്‍ണാടകയിലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 130ലധികം സീറ്റുകള്‍ നേടുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സിദ്ധരാമയ്യ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും തന്നെ ചെയ്തില്ലായെന്നും 3 ലക്ഷം കോടി രൂപയോളം വരുന്ന പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകയ്ക്ക് വേണ്ടി നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 24ലധികം ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടും കോണ്‍ഗ്രസ് അത് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ജനാധിപത്യവിരുദ്ധമായ രീതിയിലൂടെയാണ് തിരഞ്ഞെടുപ്പ് ജയിക്കാന്‍ നോക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജരാജേശ്വരി നഗറില്‍ നിന്നും 10,000ലധികം വോട്ടര്‍ ഐ.ഡികള്‍ കണ്ടെടുത്തത് വഴി കോണ്‍ഗ്രസ് എത്രമാത്രം ഗതികെട്ട അവസ്ഥയിലാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ഇത് പോലുള്ള ചതിക്കുഴികളില്‍ ജനങ്ങള്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.