ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യത്തില്‍ നിന്നും കയറ്റുമതി ചെയ്യുന്ന രാജ്യമാകാന്‍ ഇന്ത്യ:20,000 കോടി രൂപയുടെ പദ്ധതിയുമായി മോദി സര്‍ക്കാര്‍ ഉത്തര്‍ പ്രദേശിലേക്ക്‌.

പ്രതിരോധ മേഖലയ്ക്ക് വലിയ ഉത്തേജനം നല്‍കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ ഉത്തര്‍ പ്രദേശ് തയ്യാറെടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനായി ഡിഫന്‍സ് കോറിഡോര്‍ പദ്ധതി ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയ്ക്കായി 3000ലധികം ഹെക്ടര്‍ ഭൂമി ഉത്തര്‍ പ്രദേശില്‍ നിന്നും ഏറ്റെടുക്കുമെന്ന് കേന്ദ്ര മന്ത്രി സുബാഷ് റാംറാവു ഭാംറെ പറഞ്ഞു.

20,000 കോടി രൂപയുടെ ഈ പദ്ധതി നടപ്പിലാകുന്നത് വഴി ആയുധങ്ങള്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന നിലയില്‍ നിന്നും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യം എന്ന നിലയിലേക്ക് വളരും. ഇതിനായി വിദേശ കമ്പനികളും നിക്ഷേപിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യ കൈമാറുന്ന പക്ഷം മാത്രമെ വിദേശ കമ്പനികള്‍ക്ക് ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ പദ്ധതി നിലവില്‍ വരുന്നത് വഴി 2.5 ലക്ഷം തൊഴില്‍ സാധ്യതകള്‍ ഉയര്‍ന്ന് വരും. ഇതിനായി വ്യവസായ പ്രവര്‍ത്തകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.