ആവേശം പകര്‍ന്ന് ലോകകപ്പ് സന്നാഹ മത്സരങ്ങള്‍: ക്രോയേഷ്യക്കും, സ്വീറ്റ്‌സര്‍ലണ്ടിനും ജയം, ഫ്രാന്‍സിന് സമനില


സാഗ്രെബ്: ലോകകപ്പ് സന്നാഹസൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ ക്രൊയേഷ്യ, സ്വിറ്റ്സര്‍ലന്‍ഡ്, ഇറാന്‍ എന്നിവര്‍ക്കു ജയം അതേസമയം ഫ്രാന്‍സ് -പോളണ്ട് ടീമുകള്‍ക്ക് സമനില. ക്രൊയേഷ്യ 2-1ന് സെനഗലിനെ പരാജയപ്പെടുത്തി. സ്വിറ്റ്സര്‍ലന്‍ഡ് എതിരില്ലാത്ത രണ്ടു ഗോളിന് ജപ്പാനെയും ഇറാന്‍ ഏകപക്ഷീയമായ ഒരു ഗോളിന് ലിത്വാനിയെയും തോല്‍പ്പിച്ചു. പോളണ്ട്- ചിലി മത്സരം 2-2ന് സമനിലയില്‍ അവസാനിച്ചു. ഫ്രാന്‍സിനെ യുഎസ് സമനിലയില്‍ തളച്ചു.

ആന്ദ്രെ ക്രമാറിച്ചിന്റെ ഗോളിലാണ് ക്രൊയേഷ്യയുടെ ജയം. വിജയഗോളിലൂടെ ക്രൊയേഷ്യയുടെ ആദ്യ ഇലവനായി ക്രമാറിച്ച് സാധ്യത നിലനിര്‍ത്തി. ലോകകപ്പില്‍ നൈജീരിയയ്ക്കെതിരേയാണ് ക്രൊയേഷ്യയുടെ ആദ്യ മത്സരം.

സ്വിറ്റ്സര്‍ലന്‍ഡിന്റെ ഏക സ്ട്രൈക്കര്‍ ഹാരിസ് സെഫെറോവിച്ച് ഗോള്‍ കണ്ടെത്തിയ മത്സരമായിരുന്നു. റിക്കാര്‍ഡോ റോഡ്രിഗസ് (42-ാം മിനിറ്റ്, പെനാല്‍റ്റി), ഹാരിസ് സെഫെറോവിച്ച് (82-ാം മിനിറ്റ്) എന്നിവരാണ് ജപ്പാനെതിരേ ഗോള്‍ നേടിയത്.

സര്‍ദാര്‍ അസമോണിന്റെ (88-ാം മിനിറ്റ്) ഏക ഗോളില്‍ ഇറാന്‍ വിജയിച്ചു. രണ്ടു ഗോളിനു മുന്നില്‍നിന്ന പോളണ്ട് ലോകകപ്പില്‍ യോഗ്യത നേടാത്ത ചിലിയോട് സമനില വഴങ്ങി. റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി (30), പിയോറ്റര്‍ സിലിന്‍സ്‌കി (34) എന്നിവരിലൂടെ പോളണ്ട് ആദ്യ പകുതിയിലേ മുന്നിലെത്തി. എന്നാല്‍ ഡിയേഗോ വാല്‍ഡെസ് (38), മിക്കോ അല്‍ബോര്‍നോസ് (56) എന്നിവരിലൂടെ ചിലി ലോകകപ്പിനു മുമ്പുള്ള വിജയ മോഹങ്ങള്‍ തകര്‍ത്തു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.