ലിവിറ്റ് അപ്- ആവോളം ആവേശമായി ലോകകപ്പ് ഔദ്യോഗിക ഗാനം-Video

ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങാന്‍ നാല് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആവേശത്തിന് തിരികൊളുത്തിക്കൊണ്ട് ഫിഫ ലോകകപ്പ് ഔദ്യോഗിക ഗാനം പുറത്തുവിട്ടു. ‘ലിവ് ഇറ്റ് അപ്പ്’ എന്നു തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് പ്രമുഖ പോപ് ഗാകന്‍ നിക്കി ജാമാണ്. ഹോളിവുഡ് സൂപ്പര്‍താരം വില്‍ സ്മിത്ത്, ഗായിക ഇറ ഇസത്രെഫി എന്നിവരും നിക്കി ജാമിനൊത്ത് പാടിയിട്ടുണ്ട്.

റൊണാള്‍ഡീഞ്ഞോ, മെസ്സി, നെയ്മര്‍ എന്നിവരും ഗാനത്തില്‍ കടന്നുവരുന്നുണ്ട്. ഫുട്‌ബോള്‍ എന്ന കളിയുടെ സര്‍വ്വ ആവേശവും ഉള്‍കൊണ്ടുകൊണ്ട് നിര്‍മിച്ച ഗാനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗാനരംഗങ്ങളില്‍ ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ വില്‍ സ്മിത്തിനെ പന്തു തട്ടാന്‍ പഠിപ്പിക്കുന്നതും കാണാം.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.