ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്ബോള്‍ കിരീടം ഇന്ത്യയ്ക്ക്, ഛേത്രിക്ക് ഡബിള്‍ ഗോള്‍

മുംബൈ: പ്രഥമ ഇന്റര്‍കോണ്ടിനന്റല്‍ കപ്പടിച്ച് ഇന്ത്യ. കെനിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ ഇരുഗോളുകളും പിറന്നത് നായകന്‍ ഛേത്രിയുടെ കാലില്‍ നിന്ന് തന്നെ.കളിയുടെ ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും.

ആദ്യ ഗോള്‍ എട്ടാം മിനുറ്റില്‍ നേടിയ ഛേത്രി 28 ാം മിനിറ്റില്‍ രണ്ടാമത്തെ ഗോളുമടിച്ചു. രണ്ട് ഗോള്‍ പിറകിലായ കെനിയ രണ്ടാം പകുതിയില്‍ മികച്ച കളിയാണ് കാഴ്ചവെച്ചത്.രണ്ടാം ഗോളോടെ സുനില്‍ ഛേത്രി ലയണല്‍ മെസിയുടെ റിക്കാര്‍ഡിനു അടുത്തെത്തി. നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ താരമെന്ന റിക്കാര്‍ഡാണ് ഛേത്രി മെസിയുമായി പങ്കുവച്ചിരിക്കുന്നത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.