‘രാഹുല്‍ഗാന്ധി ചൈനിസ് നയതന്ത്ര ഉദ്യോഗസ്ഥനുമായി ചര്‍ച്ച നടത്തി’-പുലിവാല് പിടിച്ച് കോണ്‍ഗ്രസ്, വാര്‍ത്ത തെറ്റെന്ന് കോണ്‍ഗ്രസ് വക്താവ്

ഇന്ത്യാ-ചൈന ബന്ധം വഷളായിരിക്കെ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ഗാന്ധി ചൈനിസ് നയതന്ത്ര ഉദ്ോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത പുറത്ത് വന്നു. രാഹുല്‍ഗാന്ധി ശനിയാഴ്ച ഇന്ത്യയിലെ ചൈനിസ് അംബാസിഡര്‍ ലുവോ സാവോയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത ചില മാധ്യമങ്ങളാണ് പുറത്ത് വിട്ടത്. സിക്കിം അതിര്‍ത്തിയെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തെ പറ്റി രാഹുല്‍ ചൈനിസ് ഉദ്യോഗസ്ഥനുമായി ചര്‍ച്ച നടത്തിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ സിംഗ് സുര്‍ജേവാല പറഞ്ഞു.
ചില ബിജെപി അനുകൂല കേന്ദ്രങ്ങളാണ് വാര്‍ത്തയ്ക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

 

ചൈനിസ് എംബസിയുടെ വെബ്‌സൈറ്റില്‍ രാഹുല്‍ഗാന്ധി ചൈനിസ് അംബാസിഡര്‍ കൂടിക്കാഴ്ചയെ കുറിച്ചുള്ള വിവരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ ഇത് ഡിലിറ്റ് ചെയ്തുവെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കോണ്‍ഗ്രസ് വക്താവ് സംഭവം നിഷേധിച്ചതിന് ശേഷമാണ് പോസ്റ്റ് നീക്കിയത്.

അഭിപ്രായങ്ങള്‍

You might also like More from author