ദിലീപ് കേസിലെ രണ്ടാം പ്രതിയായേക്കും, ‘മാഡം’ ആരെന്ന അന്വേഷണം ഉണ്ടാവില്ല


നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നടന്‍ ദിലീപ് രണ്ടാം പ്രതിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാകും. കേസില്‍ സുനില്‍ കുമാറിന് ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നും ഗൂഢാലോചനയില്‍ ദീലീപ് പങ്കാളിയായണെന്നും പോലുസ് പറയുന്നു. ഇതേ തുടര്‍ന്നാണ ്ദിലീപിനെ രണ്ടാം പ്രതിയാക്കുന്നതെന്നും ആണ് വാര്‍ത്തകള്‍. അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി ഉടന്‍ സമര്‍പ്പിക്കും.
്. പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റപത്രം തയ്യാറാക്കിയ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ തന്നെയാണ് ഈ കേസിലും കുറ്റപത്രം തയ്യാറാക്കുന്നത്.
ദിലീപ് നിലവില്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡിലാണ്. വീണ്ടും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിളള ഇന്നലെ പറഞ്ഞിരുന്നു. അതേസമയം സുനി പറയുന്ന സിനിമ രംഗത്തുള്ള മാഡത്തെ പറ്റി അന്വേഷിക്കേണ്ടതില്ല എന്നാണ് പോലിസ് തീരുമാനം, അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് പോലിസ് നിഗമനം.

 

അഭിപ്രായങ്ങള്‍

You might also like More from author