അതിരപ്പള്ളിയില്‍ നിര്‍മ്മാണം തുടങ്ങിയെന്ന് കാണിച്ച് കേന്ദ്രത്തിന് കെഎസ്ഇബിയുടെ റിപ്പോര്‍ട്ട്, അഞ്ച് കോടിയുടെ നിര്‍മ്മാണം തുടങ്ങിയെന്ന് അവകാശവാദം


പ്രതിഷേധങ്ങള്‍ വകവെക്കാതെ അതിരപ്പിള്ളിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട്. വിവാദത്തിലിരിക്കുന്ന ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി കെഎസ്ഇബി അറിയിച്ചു.

പദ്ധതി പ്രദേശത്ത് വൈദ്യുതി ലൈന്‍ വലിക്കുകയും ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുകയും ചെയ്തതായി കെഎസ്ഇബി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ ആണ് അറിയിച്ചത്. പാരിസ്ഥിതിക അനുമതി അവസാനിച്ച ജൂലൈ 18ന് മുന്‍പാണ് അഞ്ചുകോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നും കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചുകോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത് .

വനംവകുപ്പിന് നല്‍കാനുളള നഷ്ടപരിഹാരം നല്‍കിയതായും കെഎസ്ഇബി കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്. അതിരപ്പിളളി പദ്ധതിക്കെതിരായ വിവാദങ്ങളും എതിര്‍പ്പുകളും അവഗണിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് പിണറായി സര്‍ക്കാരിന്റെ തീരുമാനം എന്ന് വ്യക്തമാക്കുന്നതാണ് കെഎസ്ഇബിയുടെ ഈ വിശദീകരണം. പദ്ധതിയ്‌ക്കെതിരെ ഭരണപക്ഷത്ത് നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. പദ്ധതിക്കെതിരെ സിപിഐയും പദ്ധതിക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതിനെതിരെ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനും രംഗത്ത് എത്തിയിരുന്നു.

അതിരപ്പിളളി പദ്ധതിക്കായി പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു

 

അഭിപ്രായങ്ങള്‍

You might also like More from author