കൃഷണനാവുക എന്നതാണ് കൃഷ്ണനെ അറിയാന്‍ ചെയ്യേണ്ടുന്ന പല കാര്യങ്ങളില്‍ ഒന്ന് ; ഓരോ കൃഷ്ണവേഷങ്ങളും ശ്രീകൃഷ്ണനോടുള്ള ഭക്തിയുടെ ഐക്യപ്പെടല്‍ തന്നെ

 സായ് സംഗീത്

കൃഷണനാവുക എന്നതാണ് കൃഷ്ണനെ അറിയാന്‍ ചെയ്യേണ്ടുന്ന പല കാര്യങ്ങളില്‍ ഒന്ന്,,!

ബ്ലൂ വെയിലെന്ന തിമിംഗല ക്കളിയെ ഉദാഹരിക്കുന്നുണ്ടതിനെ ചിലര്‍. ശരി നല്ലതാണ്, എന്നല്ല ഗംഭീരമായ ഭാഷാനൈപുണ്യം തന്നെ.!

‘കൃഷ്ണനാട്ടം’ ആണ് വേഷപകര്‍ച്ചയില്‍ കൃഷ്ണ വേഷം എടുത്തണിയുന്ന മികച്ച സര്‍ഗ്ഗ സൃഷ്ടി എന്നു പറയാം.

യശശരീരനായ ശ്രീ ഓ എന്‍ വി എന്ത് മനോഹരമായാണ് അതിനെ ആവിഷ്‌ക്കരിക്കുന്നത്! നോക്കൂ,

‘കോവിലലുത്സവമേളത്തില്‍ രാവില്‍ കഥകളി രംഗത്തില്‍ 

കളിവിളക്കിന്റെ വെളിച്ചത്തില്‍ കനിവു ള്ളൊരു മുഖം കണ്ടല്ലോ!,

ചെഞ്ചുണ്ടില്‍ പുഞ്ചിരി .,പൂമുടിയില്‍ അഞ്ജിത നീല മയില്‍പീലി

കയ്യില്‍ കോലക്കുഴലുമുണ്ട് കണ്ണനെ കണ്ട തന്നാണല്ലോ!!! ‘ (മയില്‍പ്പീലി)

ഇതിന് മുകളില്‍ ഏതാണൊരു കൃഷ്ണ കാഴ്ച!?

കളിവിളക്കിന്റെ വെളിച്ചത്തില്‍ കാണുന്നൊരു പുഞ്ചിരിയില്‍, മനസ് നിറഞ്ഞൊഴുകുന്ന കവിഭാവന!! മാധവ വര്‍ണ്ണന !!

ആക്രമണം കുട്ടികളോടാണല്ലോ! ഭയപ്പെടാതിരിക്കാന്‍ ഒരു കഥ പറയാം,,  ഉണ്ണികള്‍ക്ക് മാത്രമായി ഒരു കഥ .!

Image may contain: 1 person‘ സൗഭരി എന്ന ഒരു മുനി യമുനാ നദിയിയിലാണ് തപസ് ചെയ്തിരുന്നത്.. ഒരിക്കല്‍ ഗരുഡനില്‍ നിന്ന് രക്ഷതേടി അതിബലവാനും ദുഷ്ടനുമായ കാളിയന്‍ എന്ന സര്‍പ്പം യമുനയിലേക്ക് എത്തിച്ചേര്‍ന്നു, കുടുംബത്തോടൊപ്പം യമുനാ നദിയില്‍ താമസമുറപ്പിച്ച കാളിയന്റെ വിഷം വെള്ളത്തില്‍ വ്യാപിച്ചു, യമുനയിലെ മത്സ്യങ്ങള്‍ മുഴുവന്‍ ചത്തുപൊങ്ങി, യമുനയിലെ ഇളം പച്ച വെള്ളം കറുത്തു, യമുനാ നദി കാളിന്ദിയായി!

കാളിയ വിഷത്തില്‍ യമുനയുടെ കരയിലെ വൃക്ഷങ്ങള്‍ വരെ കരിഞ്ഞുണങ്ങി. കാലം കാളിന്ദിയോടൊപ്പം ഒഴുകി.. ഒരു ദിവസം അതിന്റെ കരയില്‍ കളിക്കാന്‍ കുറേ ഗോപബാലന്മാര്‍ വന്നു ,കൃഷ്ണനായിരുന്നു അവരുടെ പ്രധാനി. ഇടയിലെപ്പൊഴോ കാളിന്ദിയിലെ വെള്ളം കുടിച്ച പൈക്കളും ചില ഗോപബാലന്‍ മാരും ബോധമില്ലാതെ നിലത്ത് വീണു..കൃഷ്ണനെ തിരഞ്ഞു നടന്ന മറ്റുള്ളവര്‍ കണ്ടത് വലിയ ഒരു കടമ്പ് മരത്തിനു ‘ മുകളില്‍ നിന്നും കാളിന്ദിയിലെക്ക് എടുത്ത് ചാടുന്ന വെറും പത്ത് വയസുള്ള കൃഷ്ണനെയാണ്.. ചാടല്ലേ കൃഷ്ണ എന്നു പറയുന്നതിന് മുമ്പേ കാളിന്ദിയുടെ ആഴങ്ങളിലേക്ക് എടുത്തു ചാടിക്കഴിഞ്ഞിരുന്നു.വെള്ളത്തിലേക്ക് കനമുള്ള എന്തോ വീണതറിഞ്ഞ് കോപം പൂണ്ട കാളിയന്‍ തന്റെ പത്തു പത്തികളും വിടര്‍ത്തി നദിയുടെ മുകള്‍ ഭാഗത്തേക്ക് വന്നെത്തി..

ആ രംഗമൊന്ന് മനസില്‍ കണ്ടു നോക്കൂ,, പത്തിവിടര്‍ത്തി നില്‍ക്കുന്ന അതിബലവാനായ കാളിയന് മുമ്പില്‍ വെറും പത്തു വയസു മാത്രമുള്ള മുടിയില്‍ പീലി മാത്രമുള്ള ഒരു കൃഷ്ണന്‍..

അഹങ്കാരിയായ കാളിയന്റെ പത്തു ഫണങ്ങള്‍ നൂറെണ്ണമായി പതിയെ മാറുന്നുണ്ട്. അഹങ്കാരത്തിന്റെ അവസാനത്തെ ഭാവത്തില്‍ കാളിയനെത്തി.!

കൃഷ്ണന്‍ കാളിന്ദിയില്‍ ചാടിയതറിഞ്ഞ് നാട്ടുകാര്‍ മുഴുവന്‍ നദിക്കരയില്‍ എത്തി.. കരഞ്ഞ് വിളിച്ച് നന്ദഗോപനും യശോദയും നദിക്കരയിലെത്തി, അവര്‍ നദിയിലേക്ക് എടുത്തു ചാടുവാന്‍ ആഞ്ഞു.. ബലരാമന്‍ അവരെ തടഞ്ഞു,, പുഞ്ചിരിച്ച് കൊണ്ട് കൃഷ്ണനെ ചൂണ്ടി.പിന്നെ നടന്നത് അത് വരെ കാണാത്ത ഘോരമായൊരു സംഘട്ടനമാണ്‍

നൂറു ഫണങ്ങള്‍ വിരിച്ച് കൊത്താനോങ്ങിയ പെരുമ്പാമ്പിനെ ഇടതു കയ്യിലൊതുക്കി, ചാടിക്കുതിച്ച് അതിന്റെ ഫണത്തില്‍ കയറി കൃഷ്ണന്‍ ഘോരമായ നൃത്തമാടി.. നൃത്തം മണിക്കൂറുകള്‍ നീണ്ടു. ചോര ഛര്‍ദ്ദിച്ച് തോല്‍വി സമ്മതിച്ച കാളിയന്‍ ആ നദി വിട്ട് എന്നെന്നേക്കുമായി പോയി…മുകളില്‍ പറഞ്ഞ കഥ കുട്ടികള്‍ക്കാണ്.. അവര്‍ക്ക് മനസിലാകാന്‍ മാത്രം’!അത് കൊണ്ട് ആ ഒരു വേഷത്തെ ആരും ഭയക്കണ്ട, ബ്ലൂ വെയിലിനോട് ഉപമിക്കുകയും വേണ്ട.. കാരണം മയില്‍പ്പീലി ചൂടിയ ആ വേഷം ,

കള്ളച്ചൂതില്‍ ജയിച്ച ശകുനിയുടേയോദുര്യോദനന്റെയോ ദുശ്ശാസനാദികളുടെയോ, അല്ല.. ഭൂമിയില്‍ ധര്‍മ്മം ക്ഷയിക്കുമ്പോള്‍ പലരൂപഭാവാദികളില്‍ ഞാന്‍ ഇനിയുമുടലെടുക്കുമെന്ന് പറഞ്ഞ ഭഗവാന്‍ കൃഷ്ണന്റെയാണ്.!

ഓരോ കൃഷ്ണവേഷങ്ങളും ശ്രീകൃഷ്ണനോടുള്ള ഭക്തിയുടെ ഐക്യപ്പെടല്‍ തന്നെ!! കൃഷ്ണനാവുക, കൃഷ്ണനെ അറിയുക!

 

അഭിപ്രായങ്ങള്‍

You might also like More from author