അന്ധവിശ്വാസം പ്രചരിപ്പിച്ച് ബിസിനസ് നടത്തുന്ന കമ്പനി പ്രചാരണത്തിന് തോമസ് ഐസക്, സാമ്പത്തീക തട്ടിപ്പ് കേസിലെ പ്രതിക്കൊപ്പം വേദി പങ്കിട്ടു, സംഭവം വിവാദമാക്കി സിപിഎമ്മില്‍ ഐസകിനെതിരെ പടയൊരുക്കം

thomas-isac1
തിരുവനന്തപുരം: അന്ധവിശ്വാസം പ്രചരിപ്പിച്ച് ബിസിനസ് നടത്തുന്ന സാന്രത്തിക തട്ടിപ്പ് കേസിലെ പ്രതിക്കൊപ്പം ധനമന്ത്രി തോമസ് ഐസക് വേദി പങ്കിട്ടത് വിവാദമാകുന്നു. മണിചെയിന്‍ ബിസിനസിലൂടെ 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി ഉള്ളൂര്‍ സ്വദേശി എം ഷംസുദ്ദീനും മറ്റ് ചില പ്രതികള്‍ക്കും ഒപ്പമാണ് ധനമന്ത്രി വേദി പങ്കിട്ടത്.

തിരുവോണ കൈനീട്ടം എന്ന പേരിലാണ് ഇന്നലെ കമ്പനി പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇതിനായി വലിയ പരസ്യങ്ങളും നല്‍കിയിരുന്നു. കമ്പനിയുടെ ചെയര്‍മാന്‍ സിഎ അന്‍സാറിന്റെ പേരിലുള്ളതാണ് ക്ഷണക്കത്തും പരസ്യങ്ങളും. സര്‍വരോഗ സംഹാരിയെന്ന പേരില്‍ അന്ധവിശ്വാസം പ്രചരിപ്പിച്ച് ‘മാജിക്കല്‍ ഹെല്‍ത്ത് ഡ്രിങ്ക്’ വില്‍ക്കുന്ന ഇന്‍ഡസ് വിവാ ഹെല്‍ത്ത് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ പ്രചാരണ പരിപാടിയിലാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പങ്കെടുത്തത്.

കഴിഞ്ഞ മൂന്നുവര്‍ഷമായി ഇന്ത്യയില്‍ മണിചെയിന്‍ മാതൃകയില്‍ ഇന്‍ഡസ് വിവാ ഹെല്‍ത്ത് സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് ബിസിനസ് നടത്തുന്നു. ആര്‍എംപി ഇന്‍ഫോടെക്, മൊണോവി എന്നീ മണി ചെയിന്‍ കമ്പനികള്‍ വഴി കേരളത്തില്‍ 200 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയാണ് ഷംസുദ്ദീന്‍. നേരത്തെ ക്രൈംബ്രാഞ്ച് സാമ്പത്തികാന്വേഷണ വിഭാഗം ഷംസുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

thomas-2മണിചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഷംസുദ്ദീനെതിരെ 24 കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഷംസുദ്ദീന്‍ പത്തുവര്‍ഷത്തിനിടെ 15 കോടി രൂപ സമ്പാദിച്ചതായി ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
. വ്യക്തികളില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വീതം വാങ്ങി സര്‍വരോഗ സംഹാരിയെന്ന വിശേഷണത്തോടെ ജ്യൂസ് വില്‍ക്കുന്ന കമ്പനിയാണ് ഷംസുദ്ദീന്‍ നടത്തുന്നത്. ‘മാജിക്കല്‍ ഹെല്‍ത്ത് ഡ്രിങ്ക്’ എന്നാണ് കമ്പനി ഈ ജ്യൂസിന് നല്‍കുന്ന പ്രചാരം. മാന്ത്രിക കിടക്ക, മാജിക് പില്ലോ എന്നിവ പോലെയുള്ള തട്ടിപ്പ് ഉല്‍പ്പന്നമാണിതെന്ന ആരോപണം നിലനില്‍ക്കെയാണ് കമ്പനിയുടെ പ്രചാരകനായി മന്ത്രി ചടങ്ങിലെത്തിയത്. തോമസ് ഐസക് പരിപാടിയില്‍ പങ്കെടുത്തതിനെതിരെ സിപിഎമ്മില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.