ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിനെ ബീഹാറില്‍ കണ്ടതായി വെളിപ്പെടുത്തല്‍: തിരോധാനത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലെന്നും ആരോപണം

najeeb-ahmed_jnu

ഡല്‍ഹി: ആഴ്ചകളായിട്ടും എവിടെയാണെന്ന് വ്യക്തമാകാത്ത ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തെ പറ്റി പുതിയ അഭ്യഹങ്ങള്‍ പ്രചരിക്കുന്നു. നജീബിനെ ബീഹാറില്‍ കണ്ടുവെന്ന വെളിപ്പെടുത്തലുകളാണ് തിരോധാനത്തെ പറ്റി അഭ്യൂഹങ്ങള്‍ പരത്തുന്നത്. നജീബ് ഒളിവിലാണെന്നും അയാള്‍ നേപ്പാളിലേക്ക് കടന്നുവെന്നും പ്രചരണമുണ്ട്.
നജീബിനെ ബീഹാറിലെ ധാര്‍ഭംഗയില്‍ വച്ച് രണ്ടുവെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് വെളിപ്പെടുത്തിയിരുന്നു.

ഇതേ തുടര്‍ന്ന് ഒരു പ്രത്യേക അന്വേഷണസംഘത്തെ ബീഹാറിലേക്ക് അയച്ചതായും ലഫറ്റനന്റ് ഗവര്‍ണര്‍ പറഞ്ഞിരുന്നു. കാണാതായ നജീബിനെ കണ്ടെത്താന്‍ മാജിക് കൊണ്ട് സാധ്യമാവില്ലെന്നും അദ്ദേഹം പറഞ്ഞു. വലിയ സന്നാഹങ്ങളാണ് നജീബിനെ കണ്ടെത്താന്‍ പോലിസ് ഒരുക്കിയിരിക്കുന്നത്. 200 പോലിസുകാരെ വിവിധ സംസ്ഥാനങ്ങളിലേക്ക് വിന്യസിച്ചിട്ടുണ്ട്.
നജീബിന്റെ മാതാവ് ഡല്‍ഹിയിലെ തെരുവില്‍ സമരത്തിലാണ്. ചികിത്സ നല്‍കേണ്ട അടിയന്തിര സാഹചര്യത്തിലാണ് അവര്‍. നിര്‍ഭാഗ്യവശാല്‍ അവരെ അവിടെ നിന്ന് മാറ്റേണ്ട സാഹചര്യമുണ്ടാകും. അത് ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് പറയുന്നു.

മാനസീക അസ്വാസ്ഥ്യത്തിനുള്ള മരുന്ന കഴിക്കുന്ന നജീബിന് അധിക കാലം തനിച്ച് ജീവിക്കാന്‍ കഴിയില്ല എന്നാണ് പോലിസ് നിഗമനം, മറ്റാരുടെയെങ്കിലും സഹായത്തോടെ ഏതെങ്കിലും ഉള്‍ഗ്രാമത്തില്‍ നജീബ് താമസിക്കാനുള്ള സാധ്യതയാണ് പോലിസ് പങ്കുവെക്കുന്നത്. എവിടെയാണ് പഠിക്കുന്നത് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ മറന്നു പോകുന്ന പ്രവണത നജീബിനുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വ്യത്യാസ്ത ഐഡനിറ്റിയില്‍ ജീവിക്കാനുള്ള സാധ്യതയും തള്ളികളയാനാവില്ല. ഫ്‌ലൂനില്‍, ലോനസെപ് തുടങ്ങിയ മരുന്നുകള്‍ ഇയാള്‍ ഉപയോഗിച്ചിരുന്നു. റിയാക്ടീവ് ഡിസോഡര്‍ ഉള്ള രോഗികളാണ് ഇത്തരത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നതെന്നും വൈദ്യശാസ്ത്ര രംഗത്തുള്ളവര്‍ പറയുന്നു. സ്വയം അപ്രത്യക്ഷനായി വീട്ടുകാരെ പ്രതിസന്ധിയിലാക്കുക തുടങ്ങിയ സ്വഭാവം കാണിക്കുന്നവരാണ് ഇത്തരം രോഗികളെന്നും വിദഗ്ധര്‍ പറയുന്നു.

എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ ശേഷം നജീബിനെ കാണാതായി എന്നാണ് പരാതി. നജീബിനെ കണ്ടെത്താന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് ജെഎന്‍യുവില്‍ പ്രതിഷേധം തുടരുകയാണ്. എബിവിപിയേയും കേന്ദ്രസര്‍ക്കാരിനെയും പ്രതിരോധിക്കാന്‍ നജീബിനെ മാറ്റി നില്‍ത്തിയാതാണോ എന്ന സംശയവും ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിരുന്നു. ആരെങ്കിലും തട്ടികൊണ്ടു പോയതാണെങ്കില്‍ കണ്ടെടുക്കുക താരതമ്യേന എളുപ്പമാണെന്നും, സ്വയം മാറി നില്‍ക്കുകയാണെങ്കില്‍ അത് എളുപ്പമല്ലെന്നുമാണ് പോലിസ് കേന്ദ്രങ്ങള്‍ രഹസ്യമായി പറയുന്നത്. നജീബിന്റെ തുരോധാനവുമായി എബിവിപി പ്രവര്‍ത്തകര്‍ക്ക് ബന്ധമുള്ളതായി യാതൊരു തെളിവോ സൂചനയോ ലഭിച്ചിട്ടില്ല. അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് ബീഹാറില്‍ നജീബിനെ കണ്ടതായ വിവരം പുറത്ത് വരുന്നത്.
ഇതിനിടെ നജീബിന്റെ തിരോധാനം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും മറ്റും പ്രചരിക്കുന്നുണ്ട്. നജീബ് നേപ്പാളിലേക്ക് കടന്നുവെന്നും, ഡല്‍ഹിയിലെ ചില നേതാക്കളുമായി നജീബ് രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും പ്രചരണമുണ്ട്.
25 ദിവസം മുന്‍പാണ് ജഎന്‍യു ബിഎസ് സി വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെ കാണാതായത്.

അഭിപ്രായങ്ങള്‍

You might also like More from author