മന്ത്രിമാരെ പോലും അവസാനനിമിഷം വരെ വിവരം അറിയിച്ചില്ല, മന്ത്രിസഭായോഗത്തിന് ശേഷവും വിവരം ചോര്‍ന്നില്ല, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുംവരെ നോട്ട് പിന്‍വലിക്കല്‍ വിവരം രഹസ്യമായി വച്ചത് ഇങ്ങനെ

 

The Prime Minister, Shri Narendra Modi chairing a high-level meeting on the global economic scenario, in New Delhi on September 08, 2015.

ഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള മു്‌ന്നൊരുക്കം നേരത്തെ തുടങ്ങിയെങ്കിലും കുറച്ച് പേര്‍ ഒഴിച്ച് മന്ത്രിമാരും ഉന്നത് ഉദ്യോഗ്സ്ഥരും ഉള്‍പ്പടെയുള്ളലര്‍ വിവരം അറിഞ്ഞത് അവസാന നിമിഷത്തില്‍. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുവരെ സംഭവം പുറത്ത് വരാതിരിക്കാനുള്ള നീക്കങ്ങളും വിജയപ്രദമായി. ബാങ്കുകള്‍ക്ക് അവധി നല്‍കല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ റിസര്‍വ്വ് ബാങ്കും നിര്‍വ്വഹിച്ചുവെങ്കിലും ആരും കാരണം അറിഞ്ഞില്ല.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ക്യാബിനറ്റ് യോഗത്തില്‍ പങ്കെടുത്തപ്പോഴാണ് കേന്ദ്ര മന്ത്രിമാര്‍ വിവരം അറിഞ്ഞത്. യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് മന്ത്രിമാര്‍ പുറത്തു വന്നത്. പ്രധാനിമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നോട്ടുകള്‍ അസാധുവാക്കുന്നു എന്ന വാര്‍ത്ത ചാനലുകള്‍ സംപ്രേഷണം ചെയ്ത ശേഷമാണ് കേന്ദ്ര മന്ത്രിമാര്‍ക്ക് യോഗ വേദിയില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുമതി ലഭിച്ചത്. മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്ന നിര്‍ദ്ദേശം ഒരാഴ്ച മുന്‍പ് നല്‍കിയിരുന്നു. ഇനിയുള്ള യോഗങ്ങളില്‍ മന്ത്രിമാര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന പൊതു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത്തരമൊരു രഹസ്യനീക്കത്തിന്റെ ഭാഗം കൂടിയായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

നോട്ടുകള്‍ പിന്‍വലിക്കാന്‍ പോകുന്നുവെന്ന വിഷയം ചര്‍ച്ചയില്‍ വരുമെന്ന് മുന്‍കൂട്ടി മന്ത്രിമാരെ അറിയിച്ചിരുന്നില്ല. ആര്‍ബിഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പ്രസംഗം കഴിയുന്നത് വരെ പുറത്ത് പോയില്ല. ജപ്പാനും ഇന്ത്യയും തമ്മിലുള്ള കരാറുകളുടെ മേലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനായാണ് മന്ത്രിമാര്‍ എത്തിയത്. അപ്രതീക്ഷിതമായി വിഷയം യോഗത്തിന് മുന്നില്‍ വരികയായിരുന്നു. വാര്‍ത്ത ഏതെങ്കിലും തരത്തില്‍ പുറത്ത് വന്നാല്‍ അത് കള്ളപ്പണം മറ്റ് രൂപത്തിലേക്ക് മാറ്റാനും, വിദേശ ബാങ്കുകളില്‍ നിക്ഷേപം നടത്താനും സാധ്യതയുണ്ടായിരുന്നു. ഇത് പൂര്‍ണമായും ഒഴിവാക്കാനായി. ഇക്കാര്യം സംസ്ഥാനങ്ങളെ പിന്നീട് ബോധ്യപ്പെടുത്താമെന്ന തന്ത്രവും വിജയിച്ചു. കേന്ദ്രം സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്തില്ല എന്ന നിലപാട് കേരളത്തില്‍ നിന്ന് മാത്രമാണ് ഉയര്‍ന്നത്.

കാര്യങ്ങളെല്ലാം മുന്‍കൂട്ടി നിശ്ചയിട്ട കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണ മികവും ഏറെ പ്രശംസ പിടിച്ച് പറ്റി. നിരോധനത്തിന് ശേഷമുള്ള രണ്ടാം ദിവസം തന്നെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് കുറവ് വന്നിട്ടുണ്ട്. രാഷ്ട്ര നന്മയ്ക്കായി എടുത്ത തീരുമാനം പ്രാബല്യത്തില്‍ വരാന്‍ ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ തയ്യാറാണെന്ന വികാരമാണ് ഭൂരിപക്ഷം പേരും പങ്കുവെക്കുന്നത്. രണ്ടായിരം അഞ്ഞൂറ് നോട്ടുകള്‍ക്ക് പിറകെ ആയിരം രൂപയുടെ പുതിയ നോട്ടുകളും പുറത്തിറക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് പ്രഖ്യാപിച്ചിരുന്നു.

അഭിപ്രായങ്ങള്‍

You might also like More from author