‘ജനങ്ങളാണ് തന്നെ മെച്ചപ്പെട്ട പ്രസിഡന്റാക്കിയത്’ അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് ബരാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം

വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രസിഡന്റ് ബരാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം. സാധാരണക്കാര്‍ അണിനിരന്നാല്‍ മാറ്റം സാധ്യമാകുമെന്നു പറഞ്ഞ ഒബാമ വര്‍ണ വിവേചനമാണ് രാജ്യം ഇപ്പോഴും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും കൂട്ടിച്ചേര്‍ത്തു.

നിയമങ്ങള്‍ മാറിയതുകൊണ്ടു മാത്രം കാര്യമില്ലെന്നും ഹൃദയങ്ങള്‍ മാറിയാലെ കൂടുതല്‍ മുന്നേറാന്‍ കഴിയുകയുള്ളൂവെന്നും പറഞ്ഞ ഒബാമ ജനങ്ങളാണ് തന്നെ മെച്ചപ്പെട്ട പ്രസിഡന്റാക്കിയതെന്നും വ്യക്തമാക്കി.

അഭിപ്രായങ്ങള്‍

You might also like More from author