2017-ല്‍ ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്തുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി


റോം: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ 2017-ല്‍ തുരത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി പൗലോ എന്റിലോണി. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം സൈനിക തലത്തിലുള്ള വിജയം മാത്രമല്ല വേണ്ടെതെന്നും സാമൂഹിക-സാംസ്‌കാരിക തലത്തിലും ഐഎസിനെ പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും എന്റിലോണി പറഞ്ഞു.

ഐഎസിനെതിരെ മറ്റു രാജ്യങ്ങളുമായി കൂടിച്ചേര്‍ന്നുള്ള സൈനിക നീക്കങ്ങള്‍ ഉണ്ടാവേണ്ടതിന്റെ അനിവാര്യതയും അദ്ദേഹം സൂചിപ്പിച്ചു. ഇപ്പോള്‍ ഇറ്റലിയും ഫ്രാന്‍സും തമ്മില്‍ അത്തരത്തിലൊരു സൈനിക കൂട്ടായ്മ നിലവിലുണ്ട്. ഇത്തരം സൈനിക കൂട്ടായ്മകളിലൂടെ ഐഎസ് പിടിച്ചടക്കിയ സ്ഥലങ്ങള്‍ തിരിച്ചുപിടിക്കാനാകുമെന്നും പൗലോ എന്റിലോണി കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങള്‍

You might also like More from author