രണ്ടാമൂഴത്തില്‍ അണിനിരക്കുന്നത് ഇന്ത്യന്‍ സിനിമയിലെ വന്‍ താരനിര


ഇന്ത്യന്‍ സിനിമയുടെ തന്നെ അത്ഭുതമായി സിനിമ ലോകം കാത്തിരിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുന്നു. എംടിയുടെ രണ്ടാമൂഴം എന്ന നോവല്‍ എത്തിയതു മുതല്‍ ആരാധകരില്‍ നിന്നും ഉയരുന്ന ആവശ്യമാണ് രണ്ടാമൂഴം സിനിമയാക്കണമെന്ന്. ലോക സിനിമ ചരിത്രത്തില്‍ തന്നെ ഇടം നേടാന്‍ പോകുന്ന രണ്ടാമൂഴം ഉടന്‍ ആരംഭിക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ചുള്ള ആദ്യ വിവരം പുറത്തു വിട്ടിരുന്നു. എംടി ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയെന്നും 600 കോടി ബജറ്റിലായിരിക്കും സിനിമയെന്നും മോഹന്‍ലാല്‍ അറിയിച്ചു. ചിത്രം നിര്‍മ്മിക്കുന്നത് വിഎ ശ്രീകുമാര്‍ മേനോന്‍ ആണ്.

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് എ ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംഗീതം തയ്യാറാക്കുന്നത്. കെ യു മോഹന്‍ ചിത്രത്തിന്റെ സിനിമാറ്റോഗ്രഫി നിര്‍വ്വഹിക്കും. പുലിമുരുകന്റെ കോറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ഒരുക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ വന്‍ താരനിര രണ്ടാമൂഴത്തില്‍ ഒന്നിക്കും. ഭീമനായി മോഹന്‍ലാല്‍, ഭീഷ്മ പിതാമഹനായി അമിതാഭ് ബച്ചന്‍, നാഗാര്‍ജ്ജുന, വിക്രം തുടങ്ങി എല്ലാ ഭാഷയിലേയും പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ടാകും. ഹരിഹരന്‍ ആണ് സംവിധാനം നിര്‍വഹിക്കുന്നത്. പ്രമുഖ നായകന്മാര്‍ക്ക് പുറമേ ഐശ്വര്യ റായ്, മഞ്ജു വാര്യര്‍ തുടങ്ങിയ നടിമാരും ചിത്രത്തിലുണ്ടാകും. ഐതിഹാസിക ചിത്രമായ രണ്ടാമൂഴത്തിന്റെ അടിസ്ഥാനം മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധമാണ്.

ഒരേ സമയം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. രണ്ടാമൂഴത്തില്‍ പാഞ്ചാലിയാകാന്‍ കൂടുതല്‍ സാധ്യത ഐശ്വര്യയ്ക്കു തന്നെയാണെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇവരില്‍ ആര് പാഞ്ചാലിയായാലും മറ്റെയാളുടെ കഥാപാത്രം ഏത് എന്നതും ചര്‍ച്ചയിലുണ്ട്.

ബ്രഹ്മാണ്ട ചിത്രം ബാഹുബലി പോലെ രണ്ടാമൂഴവും രണ്ട് ഭാഗങ്ങളായാണ് തിയറ്ററുകളിലെത്തുക.

അമാനുഷികതയ്ക്കു പുറമേ അതിശക്തരായ മാനുഷിക കഥാപാത്രങ്ങള്‍ കൊണ്ട് ശ്രദ്ധേയമാകുന്ന രണ്ടാമൂഴത്തിലെ മറ്റു കഥാപാത്രങ്ങളാകുന്നത് ഏത് താരങ്ങളാണെന്നുള്ളതും ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നു. ഒരു വടക്കന്‍ വീരഗാഥയിലൂടെ അന്നു വരെ കണ്ട ചന്തുവിനെ മാറ്റി പ്രതിഷ്ഠിച്ച എംടിയുടെ ഭീമനും അതു പോലെ തന്നെ. മഹാഭാരത കഥകളില്‍ നിന്ന് വ്യത്യസ്തനായി ഭീമനെ നായകനാക്കി മാറ്റിയ എംടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന മഹാത്ഭുതമായ സിനിമയ്ക്കായി കാത്തിരിക്കാം.

അഭിപ്രായങ്ങള്‍

You might also like More from author