കമലിനെക്കുറിച്ചുള്ള എ എന്‍ രാധാകൃഷ്ണന്റെ അഭിപ്രായം വ്യക്തിപരമെന്ന് എം ടി രമേശ്


കൊച്ചി: കമലിനെക്കുറിച്ചുള്ള എ എന്‍ രാധാകൃഷ്ണന്റെ അഭിപ്രായം വ്യക്തിപരമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം ടി രമേശ്. ദേശീയത അംഗീകരിക്കാനാവില്ലെങ്കില്‍ സംവിധായകന്‍ കമല്‍ രാജ്യം വിട്ടുപോകണമെന്നായിരുന്നു രാധാകൃഷ്ണന്‍ പറഞ്ഞത്. ദേശീയ മാനകങ്ങളെ അംഗീകരിക്കാത്ത കമല്‍ രാജ്യം വിടുന്നതാണ് നല്ലതെന്നും എസ് ഡി പി ഐയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആളാണു കമലെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

അഭിപ്രായങ്ങള്‍

You might also like More from author