കോതമംഗലത്ത് കഞ്ചാവ് വേട്ട; ആസ്സാം സ്വദേശി പിടിയില്‍


കൊച്ചി: കോതമംഗലത്ത് വന്‍ കഞ്ചാവ് വേട്ട. അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ വില്‍ക്കുന്നതിനായി കൊണ്ടുവന്ന രണ്ടേമുക്കാല്‍ കിലോ കഞ്ചാവുമായി ആസാം സ്വദേശി മുഫിദുല്‍ ഇസ്ലാമി (31) നെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ.റോയിയും സഘവും അറസ്റ്റ് ചെയ്തു. കോതമംഗലം, പോത്താനിക്കാട്, അടിവാട്, പല്ലാരിമംഗലം എന്നീ പ്രദേശങ്ങളിലാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. കുറച്ച് ദിവസങ്ങളായി എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ കഴിഞ്ഞ രാത്രി അടിവാടുനിന്നുമാണ് പിടികൂടിയത്.

ഇയാള്‍ക്കു കഞ്ചാവ് ലഭിക്കുന്ന ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പ്രതിയുടെ പക്കല്‍ നിന്നും കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചും സൂചന ലഭിച്ചതായും എക്‌സൈസ് അറിയിച്ചു. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് എക്‌സൈസ് വ്യക്തമാക്കിയത്. പോത്താനിക്കാട്, അടിവാട്, പല്ലാരിമംഗലം പ്രദേശങ്ങളില്‍ നിരീക്ഷണത്തിനായി പ്രത്യേക ഷാഡോ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

അഭിപ്രായങ്ങള്‍

You might also like More from author