രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായ നികുതി ഇളവ് സുപ്രീം കോടതി ശരിവെച്ചു; ഇളവ് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

ഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആദായ നികുതി ഇളവ് നല്‍കാമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി ശരിവെച്ചു. ഇത് നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തിന് ആദായ നികുതി ഇളവ് നല്‍കാമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി.

1961-ലെ വരുമാന നികുതി ചട്ടത്തിന്റെ 13എ വകുപ്പ് രാഷട്രീയ പാര്‍ട്ടികളുടെ വരുമാനത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ ഇത് നിയമവിധേയമാണെന്നും ഭരണഘടന നല്‍കുന്ന ആനുകൂല്യമാണെന്നും കേസ് പരിഗണിച്ച ബെഞ്ച് ചൂണ്ടിക്കാട്ടി.

പഴയ 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന രാഷട്രീയ പാര്‍ട്ടികളെ നികുതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലുള്ള അക്കൗണ്ടുകള്‍ക്കു മാത്രമായിരുന്നു ഈ ഇളവ്.

അഭിപ്രായങ്ങള്‍

You might also like More from author