അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനം; അഞ്ച് യുഎഇ നയതന്ത്രജ്ഞര്‍ കൊല്ലപ്പെട്ടു


അബൂദാബി: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് യുഎഇ നയതന്ത്രജ്ഞര്‍ കൊല്ലപ്പെട്ടു. കാണ്ഡഹാര്‍ ഗവര്‍ണറുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സിലാണ് സ്‌ഫോടനമുണ്ടായത്. നയതന്ത്രജ്ഞരുടെ മരണത്തില്‍ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചിച്ചു.

മുഹമ്മദ് അലി സൈനല്‍ അല്‍ ബസ്തകി, അബ്ദുല്ല മുഹമ്മദ് എസ്സ ഒബൈദ് അല്‍ കാബി, അഹമ്മദ് റാഷിദ് സലീം അലി അല്‍ മസ് റൂയി, അഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അഹമ്മദ് അല്‍ തുനൈജി, അബ്ദുല്‍ ഹമീദ് സുല്‍ത്താന്‍ അബ്ദുല്ല അല്‍ ഹമ്മാദി എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മരിച്ചവരോടുള്ള ആദരസൂചകമായി ദേശീയ പതാക താഴ്ത്തികെട്ടാനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അഭിപ്രായങ്ങള്‍

You might also like More from author