പഞ്ചാബില്‍ സ്ഥാനാര്‍ഥിയാകില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍


ഡല്‍ഹി: പഞ്ചാബില്‍ താന്‍ സ്ഥാനാര്‍ഥിയാകില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പഞ്ചാബില്‍ നിന്നുള്ള ആള്‍ തന്നെയായിരിക്കും എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. താന്‍ ഡല്‍ഹി മുഖ്യമന്ത്രിയായി തുടരുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ചൊവ്വാഴ്ച പഞ്ചാബില്‍ നടന്ന പൊതുയോഗത്തില്‍ സിസോദിയ നടത്തിയ പരാമര്‍ശമാണ് കെജ്രിവാള്‍ പഞ്ചാബില്‍ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹത്തിനിടയാക്കിയത്. നിങ്ങള്‍ ആം ആദ്മിക്ക് വോട്ട് ചെയ്യുകയാണെങ്കില്‍ കെജ്രിവാളിനാണ് ആ വോട്ട് എന്നായിരുന്നു പഞ്ചാബില്‍ നടന്ന പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞത്. ഇതാണ് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന തെറ്റിദ്ധാരണക്കിടയാക്കിയത്.

പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പല അഭിപ്രായ സര്‍വേകളും തെരഞ്ഞെടുപ്പില്‍ ആം ആദ്മി മുന്നേറ്റം നടത്തുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും ആം ആദ്മി അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഫെബ്രുവരി നാലിനാണ് പഞ്ചാബ് തെരഞ്ഞെടുപ്പ്.

അഭിപ്രായങ്ങള്‍

You might also like More from author