പേട്ട തുള്ളലിനെത്തിയ അമ്പലപ്പുഴ അയ്യപ്പ ഭക്തജനസംഘത്തിന്റെ രഥഘോഷയാത്ര തടഞ്ഞതിനെതിരെ പ്രതിഷേധം, സിപിഎം പിന്തുണയോടെ സിഐ നടത്തുന്ന അതിക്രമം അതിരുകടക്കുന്നുവെന്ന് പരാതി-വീഡിയോ

എരുമേലി: എരുമേലി പേട്ടതുള്ളലിനെത്തിയ അമ്പലപ്പുഴ അയ്യപ്പഭക്തജനസംഘത്തിന്റെ രഥഘോഷയാത്ര എരുമേലിയില്‍ പൊലീസ് തടഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രഥഘോഷയാത്ര നടത്താന്‍ അനുമതിയില്ലെന്നാരോപിച്ച് മണിമല സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ഘോഷയാത്ര തടഞ്ഞത്. ഘോഷയാത്ര സമാപിക്കാന്‍ വെറും 200 മീറ്റര്‍ യാത്ര മാത്രമിരിക്കെ ഘോഷയാത്ര തടഞ്ഞത് പ്രശ്‌നമുണ്ടാക്കാന്‍ മാത്രമാണെന്നാണ് ആക്ഷേപം.

ഘോഷയാത്ര പൊലീസ്‌നടപടിയില്‍ പ്രതിഷേധിച്ച് അമ്പലപ്പുഴ സംഘവും വിശ്വാസികളും റോഡില്‍ കുത്തിയിരുന്നു.. ഭക്തരെ സഹായിക്കാനെത്തിയ ഹൈന്ദവസംഘടനാ പ്രതിനിധികളും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രതിഷേധമുയര്‍ന്നതോടെ ഡിവൈ.എസ്പി. കെ.എം.ജിജിമോന്‍ സ്ഥലത്തെത്തി അയ്യപ്പഭക്തരുമായി ചര്‍ച്ച നടത്തി രഥഘോഷയാത്രയ്ക്ക് അനുമതി നല്‍കിയതോടെയാണ് പ്രശ്‌നം തീര്‍ന്നത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.

മൂന്നുദിവസം മുന്‍പ് അമ്പലപ്പുഴയില്‍നിന്നാണ് രഥഘോഷയാത്ര ആരംഭിച്ചത്. ചൊവ്വാഴ്ച എരുമേലി നൈനാര്‍മസ്ജിദില്‍ സ്വീകരണം നല്കിയ ശേഷം ടി.ബി.റോഡുവഴി കെ.എസ്.ആര്‍.ടി.സി. ജങ്ഷനുസമീപം അയ്യപ്പസേവാസമാജത്തിന്റെ സ്വീകരണത്തിനെത്തിയപ്പോള്‍ മണിമല സിഐ ഇ.പി.റെജിയുടെ നേതൃത്വത്തില്‍ പൊലീസ് തടയുകയായിരുന്നു.

ശബരിമലതീര്‍ത്ഥാടനത്തില്‍ പ്രമുഖസ്ഥാനവും നാടിന്റെ ആദരവുമുള്ള അമ്പലപ്പുഴസംഘത്തെ തടഞ്ഞതിലൂടെ, വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാന്‍ അവിശ്വാസികളായ പൊലീസ് കൂട്ടുനില്‍ക്കുകയാണെന്ന് അയ്യപ്പഭക്തര്‍ ആരോപിച്ചു.

ഭര്‍ത്താവ് നല്‍കിയ പരാതി അന്വേഷിക്കാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവതിയെ കിടപ്പറയിലേക്ക് ക്ഷണിച്ചുവെന്ന പരാതിയിന്മേല്‍ പ്രതിയായ വ്യക്തിയാണ് മണിമല സിഐ ഇ.പി റെജി. ഈ കേസ് ഒതുക്കി തീര്‍ക്കാന്‍ സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ക്കെതിരെ നടപടി ഉണ്ടായില്ല.

വീഡിയോ

അഭിപ്രായങ്ങള്‍

You might also like More from author