പിണറായി വിജയന്‍ പാമ്പാടി സന്ദര്‍ശിക്കണമെന്ന ആവശ്യമുയര്‍ത്തി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍, നൂറ് രൂപ മുഖ്യമന്ത്രിയ്ക്ക് യാത്രാകൂലി അയക്കാനുള്ള നിര്‍ദ്ദേശത്തിന് വ്യാപക പ്രതികരണം

പാമ്പാടി നെഹ്‌റു കോളേജ് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നൂറ് രൂപ സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയാ ക്യാമ്പയിന്‍ ഗോ പാമ്പാടി പിണു, ജസ്റ്റിസ് ഫോര്‍ ജിഷ്ണു
#Justice_For_Jishnu,#Go_Pampadi_Pinu#ABVP ) തുടങ്ങിയ ഹാഷ് ടാഗിലാണ് ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങള്‍ വഴി ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്‌ക്കൂള്‍ മാനേജ്‌മെന്റിന് അനുകൂലമായി സര്‍ക്കാര്‍ നിലപാട് എടുക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതിഷേധം നടക്കുന്ന പാമ്പാടിയിലെ കോളേജിലേക്ക് മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ ഇതുവരെ എത്തിയിട്ടില്ല. മരിച്ച ജിഷ്ണുവിന്റെ കുടുംബം മന്ത്രിസഭയിലെ ആരും സന്ദര്‍ശിക്കാതിരുന്നതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
നെഹ്‌റു ഗ്രൂപ്പുമായി മന്ത്രി എ.കെ ബാലന്റെ ഭാര്യയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നു. ഇതേ തുടര്‍ന്നാണ് പിണറായി വിജയന്‍ പാമ്പാടിയിലെ കോളേജ് സന്ദര്‍ശിക്കണമെന്ന ആവശ്യം ഉയര്‍ത്തി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ നടക്കുന്നത്.

അഭിപ്രായങ്ങള്‍

You might also like More from author