സനാതന ധര്‍മ സേവാസംഘം ഏര്‍പ്പെടുത്തിയ സനാതന ധര്‍മ പുരസ്‌കാരം പ്രയാര്‍ ഗോപാലകൃഷ്ണന്

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രം സനാതന ധര്‍മ സേവാസംഘം ഏര്‍പ്പെടുത്തിയ സനാതന ധര്‍മ പുരസ്‌കാരം (25001 രൂപ, ഫലകം) ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനു സമ്മാനിക്കുമെന്നു ജനറല്‍ സെക്രട്ടറി എസ്.എസ്.പിള്ള അറിയിച്ചു.

27നു വൈകിട്ടു അഞ്ചിനു ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ കെ.ജയകുമാര്‍ പുരസ്‌കാര സമര്‍പ്പണം നടത്തും. അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും.

അഭിപ്രായങ്ങള്‍

You might also like More from author