ഹര്‍ദ്ദിക് പട്ടേലിന്റെ റാലിയില്‍ നിന്ന് നിതീഷ് കുമാറിന്റെ പിന്മാറ്റം, ബിജെപിയുമായുള്ള മഞ്ഞുരുകലെന്ന ആശങ്കയില്‍ ലാലു


അഹമ്മദാബാദ്: പട്ടേല്‍ സംവരണ സമര നായകന്‍ ഹര്‍ദ്ദിക് പട്ടേല്‍ അടുത്തമാസം ഗുജറാത്തില്‍ നടത്താനിരുന്ന റാലിയില്‍ നിന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പിന്മാറി. ഉത്തര്‍ പ്രദേശടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കേണ്ടതിനാലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിതീഷിന്റ പിന്മാറ്റം. ജനുവരി 28 ന് നടത്താനിരുന്ന റാലിയില്‍ പങ്കെടുക്കുമെന്ന് നിതീഷ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിജെപി ക്യാമ്പുമായി നിതീഷ് കുമാര്‍ അടുക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിടെയുള്ള പിന്മാറ്റം ബീഹാറിലെ സഖ്യകക്ഷിയായ ആര്‍ജെഡിയെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ വിട്ട നിതീഷ് കുമാറും ബിജെപിയും വീണ്ടും അടുക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മോദിയും നിതീഷ് കുമാറും ഒരു പൊതുപരിപാടിയില്‍ ഒരുമിച്ച് പങ്കെടുക്കുയും ചെയ്തു. പ്രസംഗത്തിനിടെ ഇരുനേതാക്കളും പരസ്പരം പുകഴ്ത്തിയതും വാര്‍ത്തയായിരുന്നു.

അഭിപ്രായങ്ങള്‍

You might also like More from author