മോദി സ്വാമി വിവേകാനന്ദനെപ്പോലെ


ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാമി വിവേകാനന്ദനുമായി ഉപമിച്ച് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയും ബി.ജെ.പി ജനറല്‍ സെക്രട്ടരി രാം മാധവും. സ്വാമി വിവേകാനന്ദന്റേയും നരേന്ദ്രമോദിയുടേയും സ്വഭാവസവിശേഷതകള്‍ ഒന്നാണ്. ജനങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കിയവരാണ് മോദിയും വിവേകാനന്ദനും. ആത്മധൈര്യത്തിന്റെ കാര്യത്തിലും ഇരുവരും തമ്മില്‍ സാമ്യമുണ്ടെന്നും ഇവര്‍ പറയുന്നു.

സ്വാമിജി ജനങ്ങള്‍ക്ക് വലിയ പ്രചോദനമായിരുന്നു. അതിന് നിരവധി കാരണങ്ങളുണ്ട്. അദ്ദേഹം വളരെ ദയാലുവായിരുന്നു. അതിനൊപ്പം തന്നെ വിശാലമായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അതുകൊണ്ട് തന്നെയാവാം അദ്ദേഹം ലോകത്തിന്റെ നേതാവായി ഉയര്‍ന്നതെന്നും ജയന്ത് സിന്‍ഹ പറയുന്നു. ഇത്തരം ഗുണങ്ങള്‍ ഉള്ള ആളുകള്‍ വളരെ കുറവായിരിക്കും. എന്നാല്‍ ഇതേ സ്വഭാവ സവിശേഷതയുള്ള ഒരു പ്രധാനമന്ത്രിയെ നമുക്ക് ഭാഗ്യവശാല്‍ ലഭിച്ചു. അദ്ദേഹം നമുക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സിന്‍ഹ പറഞ്ഞു. ഹിന്‍ദോള്‍ സെന്‍ഗുപ്തയുടെ ദ മോഡേണ്‍ മോന്‍ക് വാട്ട് വിവേകാനന്ദ മീന്‍സ് ടു അസ് എന്ന പുസ്തപ്രകാശന ചടങ്ങിനിടെയായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.

ഭയമെന്ന വികാരം സ്വാമി വിവേകാനന്ദന് ഉണ്ടായിരുന്നില്ല. ഹിന്ദുമതത്തെകുറിച്ച് കൃത്യമായ കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ടായിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ നരേന്ദ്രദാസ് മോദിയെന്ന ഭരണാധികാരിയിലും നമ്മള്‍ കാണുന്നത്. ഇതായിരുന്നു ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവിന്റെ വാക്കുകള്‍.

അഭിപ്രായങ്ങള്‍

You might also like More from author