സല്‍മാന്‍ ഖാന്റെ മുഖം താന്‍ അടിച്ചു പൊട്ടിച്ചിരുന്നുവെന്ന് ബിഗ് ബോസ് മത്സരാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍


ഡല്‍ഹി: ബോളിവുഡ് താരവും ബിഗ്‌ബോസ് റിയാലിറ്റി ഷോ അവതാരകനുമായി സല്‍മാന്‍ ഖാനെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി ബിഗ്‌ബോസിലെ മുന്‍ മത്സരാര്‍ത്ഥി ഓം സ്വാമി. തന്റെ മുഖത്തേക്ക് സിഗരറ്റ് കുറ്റി തുപ്പിയ സല്‍മാന്‍ ഖാന്റെ മുഖം താന്‍ അടിച്ചുപൊട്ടിച്ചിട്ടുണ്ടെന്നും സ്വാമി പറഞ്ഞു. ഡിസംബര്‍ 30 ന് എടുത്ത ന്യൂ ഇയര്‍ സപെഷ്യല്‍ ഷോയ്ക്കിടെയായിരുന്നു താന്‍ സല്‍മാനെ മര്‍ദ്ദിച്ചതെന്നും സ്വാമി പറയുന്നു. സല്‍മാന്‍ തികഞ്ഞ മദ്യപാനിയാണെന്നും ഓം സ്വാമി പറയുന്നു.

എന്റെ ഹിന്ദുമഹാസഭയേക്കാള്‍ വലിയ സേന തന്റെ കൈവശമുണ്ടെന്നാണ് സല്‍മാന്‍ ഖാന്‍ എന്നോട് പറഞ്ഞത്. എങ്ങനെയെന്ന് ചോദിച്ചപ്പോള്‍ ഹാഫിസ് സയ്യിദും ദാവൂദ് ഇബ്രാഹിമും മസൂദ് അസറും അബു സലീമും തന്റെ സുഹൃത്തുക്കളാണെന്നും താന്‍ ഐ.എസ്.ഐയുടെ ഏജന്റാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഐ.എസ്.ഐക്ക് വേണ്ടി സല്‍മാന്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നുപോലും അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട് ഓം സ്വാമി പറയുന്നു.

ബിഗ് ബോസ് ഷോയിലെ ഒരേയൊരു പുരുഷ മത്സരാര്‍ത്ഥിയായിരുന്നു ഓം സ്വാമി. മത്സരത്തില്‍ തന്റെ എതിരാളികളായ മത്സരാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിന്റെ പേരില്‍ ഓം സ്വാമിയെ നേരത്തെ തന്നെ ഷോയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ സല്‍മാന്‍ ഖാനെതിരെ കടുത്ത ആരോപണവുമായി സ്വാമി രംഗത്തെത്തിയിരുന്നു.

അഭിപ്രായങ്ങള്‍

You might also like More from author