”ഇന്ത്യന്‍ സമൂഹത്തെ വിശ്വസിക്കാം, അബുദാബി മോദിയുടെ രണ്ടാം വീട്” -യുഎഇ കിരീടാവകാശി പറഞ്ഞത്

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും, ഇന്ത്യന്‍ സമൂഹത്തെയും പുകഴ്ത്തി യുഎഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.മോദി അടുത്ത സുഹൃത്താണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെ സുഹൃത്തെന്നു വിശേഷിപ്പിക്കുന്നതിനൊപ്പം അബുദാബി അദ്ദേഹത്തിന്റെ രണ്ടാം വീടാണെന്നും കിരീടാവകാശി വ്യക്തമാക്കിയെന്നു വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
‘യുഎഇയെ കെട്ടിപ്പെടുക്കുന്നതില്‍ ഇന്ത്യക്കാര്‍ വഹിച്ച നിര്‍ണായക പങ്കിനെക്കുറിച്ച് ഒന്നിലധികം തവണ കിരീടാവകാശി സംസാരിച്ചു. ഈ പങ്കിനെക്കുറിച്ചു യുഎഇയിലെ ഓരോ പൗരനും ഇന്ത്യക്കാരെ അഭിനന്ദിക്കും. ഇന്ത്യന്‍ സമൂഹത്തെ വിശ്വസിക്കാം’ എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളെന്നും ഗോഖല പറഞ്ഞു.

ഇന്ത്യയുടെ കഠിനാധ്വാനവും വിശ്വാസയോഗ്യമായ പ്രവര്‍ത്തനവും കിരീടാവകാശി എടുത്തുപറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങളും തമ്മില്‍ അഞ്ച് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.