ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തലല്ല,ശക്തമായി തിരിച്ചു വരുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

Venkaiah-Naiduഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്ന് കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിക്ക് തിരച്ചടിയാണെങ്കിലും ശക്തമായി തിരിച്ച് വരുമെന്നും വെങ്കയ്യ പറഞ്ഞു.

ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണമെന്താണെന്ന് പാര്‍ട്ടിവിലയിരുത്തും, ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ട് പോവും. എഎപി സൃഷ്ടിച്ച പ്രതീക്ഷകള്‍ നിറവേറ്റാന്‍ അവര്‍ക്ക് കഴിയട്ടെ. പുതിയസര്‍ക്കാരിന് കേന്ദ്രം എല്ലാപിന്തുണയും നല്‍കും. കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന ഏഴ് തെരഞ്ഞെടുപ്പുകളിലും ബിജെപി വിജയിച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ മാത്രമേ തിരിച്ചടിയുണ്ടായിട്ടുള്ളു. ജനങ്ങളുടെ വിധിയെ അംഗീകരിക്കുന്നു. ഡല്‍ഹിയുടെ പുരോഗതിക്കായി എഎപി സര്‍ക്കാരിന് വേണ്ട എല്ലാസഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കും.

എല്ലാ തെരഞ്ഞെടുപ്പുകളിലും ഒരു സന്ദേശമുണ്ട്. ഡല്‍ഹിയിലെ സന്ദേശവും തീര്‍ച്ചയായും ബിജെപി പഠിക്കും. ഭാവിയില്‍ വേണ്ട തിരുത്തലുകള്‍ വരുത്തും. ലോകപ്രശസ്തനായ ഒരു പ്രധാനമന്ത്രി നമുക്കുണ്ട്. രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള കഴിവും കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ടെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങള്‍

Comments are closed.