കിലുവെല്ല അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങള്‍ സാഹസികമായി പകര്‍ത്തി യുവാവ്- (വീഡിയോ)

 

ഹോണലൂലു: ഹവായി ദ്വീപില്‍ കിലുവെയ്യ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ ലാവാപ്രവാഹമാണ് ഉണ്ടായത്. എന്നാല്‍, രാജ്യത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ ഈ പൊട്ടിത്തെറി അതിസാഹസികമായും അപകടകരമാം വിധത്തിലും ക്യാമറയില്‍ പകര്‍ത്തി ഒരു യുവാവ്.

ഹവായിയിലെ ലെയ്ലാനി എസ്റ്റേറ്റിന് സമീപം തമസിക്കുന്ന കെയ്ത്ത് ബ്രോക്കിന്റെ ക്യാമറയാണ് അഗ്‌നി പര്‍വ്വതം പൊട്ടിത്തെറിക്കുന്നതും ലാഹപ്രവഹിക്കുന്നതുമായ വീഡിയോ ഒപ്പിയെടുത്തത്.

പൊട്ടിത്തെറിയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വീടിന്റെ സമീപത്തുള്ള ഗാര്‍ഡനിലേക്ക് വരെ ലാവ ഒഴുകിയെത്തിയിരുന്നു. എന്നാല്‍, ഏതാനും അടിമാത്രം മാറിയുള്ള വീടിനുള്ളില്‍ നിന്നാണ് അദ്ദേഹം ഈ ദൃശ്യം പകര്‍ത്തിയത്. സമൂഹമാധ്യമങ്ങളില്‍ ചിത്രീകരിച്ച വീഡിയോയ്ക്ക് വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.