നേപ്പാളിലെ ജനക്പൂര്‍ ക്ഷേത്രത്തില്‍ വാദ്യോപകരണം വായിച്ച് മോദി. വീഡിയൊ-

നേപ്പാളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനക്പൂരിലെ ജാനകി ക്ഷേത്രത്തില്‍ വെച്ച് വാദ്യോപകരണം വായിക്കുന്ന വീഡിയോ വൈറലായി. ക്ഷേത്രത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മയുടെ കൂടെ മോദി പ്രത്യേക പൂജയും നടത്തി.

 നേപ്പാളിനെയും ഇന്ത്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ‘രാമായണ്‍ സര്‍ക്ക്യൂട്ട്’ പദ്ധതിക്ക് മോദിയും ഓലിയും തുടക്കം കുറിച്ചു. മോദി ഓലിയുടെ കൂടെ നേപ്പാളിലെ ജനക്പൂരിനെയും ഉത്തര്‍ പ്രദേശിലെ അയോദ്ധ്യയെയും ബന്ധിപ്പിക്കുന്ന ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. ഇത് വഴി രണ്ട് ദേശങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ ശക്തമായ ഒരു ബന്ധം ഉണ്ടാകുമെന്ന് മോദി പറഞ്ഞു.

ഇന്ത്യയിലെയും നേപ്പാളിലെയും രാമക്ഷേത്രങ്ങളെ തമ്മില്‍ ബന്ധിപ്പികുന്ന പദ്ധതിയാണ് ‘രാമായണ്‍ സര്‍ക്ക്യൂട്ട്’. ആഗോള തലത്തില്‍ ടൂറിസം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ‘രാമായണ്‍ സര്‍ക്ക്യൂട്ട്’ വലിയ സാധ്യതകള്‍ക്ക് വാതില്‍ തുറക്കുമെന്ന് മോദി പറഞ്ഞു. നേപ്പാള്‍ ഇല്ലാതെ ഇന്ത്യയും ഭഗവാന്‍ ശ്രീരാമനും പൂര്‍ണ്ണമാകില്ലായെന്നും അദ്ദേഹം പറഞ്ഞു.

ഇത് മൂന്നാം തവണയാണ് മോദി നേപ്പാള്‍ സന്ദര്‍ശനം നടത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ഈ സന്ദര്‍ശനം.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.