‘സൗദിയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഉയരില്ല’; വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്ന് വത്തിക്കാന്‍

 

സൗദിയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയെന്ന റിപ്പോര്‍ട്ട് തള്ളി വത്തിക്കാന്‍. വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് വത്തിക്കാന്‍ അറിയിച്ചു. സൗദിയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ സ്ഥാപിക്കാന്‍ സൗദിയും വത്തിക്കാനും കരാറില്‍ ഒപ്പ് വച്ചു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി വത്തിക്കാന്‍ തന്നെ രംഗത്തു വന്നിരിക്കുന്നത്.

കഴിഞ്ഞ മാസം വത്തിക്കാനിലെ ഇന്റര്‍ റിലീജിയസ് ഡയലോഗ് കൗണ്‍സില്‍ പ്രതിനിധി ജീന്‍ ലൂയിസ് തൗറാന്‍ നടത്തിയ സൗദി സന്ദര്‍ശനത്തിനിടയില്‍ ദേവാലയം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ ഇരുവിഭാഗങ്ങളും ഒപ്പുവച്ചു എന്നായിരുന്നു വാര്‍ത്തകള്‍ പുറത്തു വന്നത്.

ഗള്‍ഫിലും യുഎഇയിലും മറ്റു മതസ്ഥര്‍ക്ക് ആരാധനാലയങ്ങളുണ്ടെങ്കിലും സൗദിയില്‍ ഇതുവരെയില്ല. ഇതിനൊരു മാറ്റമുണ്ടാകുന്നു എന്ന വാര്‍ത്ത ഇരുകൈയ്യും നീട്ടിയായിരുന്നു് ലോകം സ്വീകരിച്ചത്. മറ്റ് മുസ്ലിം രാജ്യങ്ങളേക്കാള്‍ ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായ രീതിയില്‍ നടപ്പാക്കുന്ന രാജ്യമായ സൗദിയുടെ നീക്കം ചരിത്രം സൃഷ്ടിക്കുെമന്ന് പ്രതീക്ഷിച്ചവര്‍ക്ക നിരാശ നല്‍കിയിരിക്കുകയാണ് വത്തിക്കാന്റെ പ്രതികരണം.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.