”പേപ്പര്‍ നോക്കാതെ പ്രസംഗിച്ചാല്‍ പണി പാളും” രാഹുലിന് പ്രസംഗത്തിനിടെ പറ്റിയ അഞ്ച് അമളികള്‍-വീഡിയൊ


തന്നെ പ്രസംഗിക്കാന്‍ അനുവദിക്കുന്നില്ലെന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലിന്റെ പരാതിയും, 15 മിനിറ്റ് പേപ്പര്‍ നോക്കാതെ പ്രസംഗിക്കാനാവുമോ എന്ന ബിജെപിയുടെ തിരിച്ചടിയും ചര്‍ച്ചയാവുന്നതിനിടയില്‍ രാഹുല്‍ഗാന്ധിക്ക് പ്രസംഗത്തിനിടെ പറ്റിയ അമളികള്‍ പ്രചരിക്കുകയാണ് നവമാധ്യമങ്ങളില്‍. രാഹുലിന് പറ്റിയ അഞ്ച് അമളികള്‍-

1. വിശ്വേശ്വരയ്യയുടെ പേര് പറയാന്‍ ബുദ്ധിമുട്ടി

മാര്‍ച്ച് 25ന് കര്‍ണാടകയിലെ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ ഇന്ത്യന്‍ എന്‍ജിനീയറായിരുന്ന എം.വിശ്വേശ്വരയ്യയുടെ പേര് പറയാന്‍ കുറെയേറെ ബുദ്ധിമുട്ടി. ഒടുവില്‍ അദ്ദേഹത്തിന്റെ പേര് പറയാതെയാണ് രാഹുല്‍ തന്റെ പ്രസംഗം മുന്നോട്ട് കൊണ്ട് പോയത്. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് വന്നിരുന്നു. മുമ്പ് പ്രധാനമന്ത്രിയോട് 15 മിനിറ്റ് പാര്‍ലമെന്റില്‍ ഒരു സംവാദത്തിന് വരാന്‍ രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചിരുന്നു. പേപ്പര്‍ നോക്കാതെ പ്രസംഗിച്ചും വിശ്വേശ്വരയ്യയുടെ പേര് അഞ്ച് തവണയില്‍ കുറയാതെ പറഞ്ഞും ഒരു സംവാദം നടത്താന്‍ രാഹുല്‍ തയ്യാറാകണമെന്നായിരുന്നു മോദിയുടെ മറുപടി.

2. ലോക് സഭ സ്പീക്കറെ ലിംഗം മാറി അഭിസംബോധന ചെയ്തു.2016ല്‍ മോദി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ച് പാര്‍ലമെന്റില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ സ്പീക്കറായിരുന്ന ഡോ:പി.വേണുഗോപാലിനെ രാഹുല്‍ മാഡം എന്ന് വിളിച്ചിരുന്നു.

3. രാത്രിയും പകലും തമ്മില്‍ മാറിപ്പോയി

2013ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തയുടനെ എ.ഐ.സി.സി പ്ലീനറിയോട് പ്രസംഗിക്കുമ്പോളായിരുന്നു രാഹുലിന് ഈ അമളി പറ്റിയത്. ‘ഇന്ന് രാവിലെ ഞാന്‍ രാത്രി 4 മണിക്ക് എഴുന്നേറ്റു.’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

4. ഇന്ദിരാ കാന്റീന് പകരം അമ്മാ കാന്റീന്‍ എന്ന് പറഞ്ഞു

2017 ഓഗസ്റ്റില്‍ കര്‍ണാടകയില്‍ വെച്ച് രാഹുല്‍ ഗാന്ധി ഇന്ദിരാ കാന്റീന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടന വേളയില്‍ അദ്ദേഹം ഇന്ദിരാ കാന്റീന്‍ എന്ന് പറയുന്നതിന് പകരം അമ്മാ കാന്റീന്‍ എന്നായിരുന്നു പറഞ്ഞത്. അമ്മാ കാന്റീന്‍ എന്നുള്ളത് തമിഴ്‌നാട്ടില്‍ നടത്തുന്ന കാന്റീനുകളുടെ പേരാണ്.

5. ഒബാമയെ ‘സാബ്’ എന്ന് അഭിസംബോധന ചെയ്തു

2017ല്‍ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണം നടത്തുന്ന വേളയില്‍ രാഹുല്‍ ഗാന്ധി ‘മെയ്ക് ഇന്‍ ഇന്ത്യ’യെപ്പറ്റി വിമര്‍ശനം നടത്തിയിരുന്നു. ‘യു.എസ് പ്രസഡന്റ് ബരാക്ക് ഒബാമ ‘സാബ്’ ഇനി മുതല്‍ ഉപയോഗിക്കുന്ന ടൂത്ത്‌പേസ്റ്റ് ഇന്ത്യയില്‍ നിന്നുമാകുന്ന ഒരു ദിനത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്.’-ഇങ്ങനെ പോയി രാഹുലിന്റെ വിമര്‍ശനം. ഇത് പിന്നീട് പല ട്രോളുകള്‍ക്കും വഴിയൊരുക്കി.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.