കൊന്നിട്ടും കലിയടങ്ങാത്ത ക്രൂരത: കശ്മീരില്‍ കര്‍ണാടകയില്‍ നിന്നുള്ള ജഡ്ജിമാര്‍ക്ക് നേരെയും കല്ലേറ്‌

ജമ്മു-കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ കല്ലേറ് നടന്നതിന് പുറകെ അവധിക്കാലം ചിലവഴിച്ചുകൊണ്ടിരുന്ന കര്‍ണാടക ജഡ്ജിമാര്‍ക്ക് നേരെയും കല്ലേറ്. കശ്മീരിലെ ബഡ്ഗന്‍ പ്രദേശത്തുകൂടി മേയ് 7ന് യാത്ര ചെയ്യുമ്പോഴും ബിജ്‌ബെഹറയിലൂടെ മേയ് 8ന് യാത്ര ചെയ്യുമ്പോഴുമായിരുന്നു ചിലര്‍ ഇവര്‍ സഞ്ചരിച്ച് കൊണ്ടിരുന്ന വാഹനത്തിന് നേരെ കല്ലെറിഞ്ഞത്. ജില്ലാ ജഡ്ജിയാ ഭാരതി ബി.എസ്, അഡീഷണല്‍ ചീഫ് മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കെ.ജി.ചിന്ത, എന്നിവര്‍ക്കും കുടുംബത്തിനും നേരെയായിരുന്നു കല്ലേറ് നടന്നത്.

തിങ്കളാഴ്ച നടന്ന കല്ലേറില്‍ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടതില്‍ ജഡ്ജിമാര്‍ സങ്കടം രേഖപ്പെടുത്തി. കല്ലേറ് തടഞ്ഞില്ലെങ്കില്‍ സ്ഥലത്തെ വിനോദസഞ്ചാര മേഖലയ്ക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അവര്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയായ മെഹ്ബൂബ മുഫ്തിയോട് പറഞ്ഞു. എല്ലാ വിനോദസഞ്ചാരികള്‍ക്കും പോലീസ് സുരക്ഷ നല്‍കുന്നത് പ്രായോഗികമല്ലെന്നു അത് കൊണ്ട് വിനോദസഞ്ചാരികളെ കശ്മീരികള്‍ തന്നെ സംരക്ഷിക്കണമെന്നും അവര്‍ പറഞ്ഞു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.