ചൈനീസ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി ബാഹുബലി-അവഞ്‌ജേഴ്‌സ് കോമ്പിനേഷന്‍

ചൈനയില്‍ ബാഹുബലി-2വും അവഞ്‌ജേഴ്‌സും ഒരാഴ്ചയുടെ വ്യത്യാസത്തില്‍ റിലീസ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഇരു ചിത്രങ്ങളുടെയും വിജയം സമൂഹ മാധ്യമങ്ങളില്‍ ഒരു ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ചൈനയിലെ പ്രേക്ഷകര്‍. രണ്ട് ചിത്രങ്ങളിലെയും ഫോട്ടോകള്‍ തമ്മില്‍ എഡിറ്റ് ചെയ്ത് വീ ചാറ്റ് എന്ന സോഷ്യല്‍ മീഡിയ ആപ്പില്‍ പോസ്റ്റ് ചെയ്യുകയാണ് അവിടുള്ളവര്‍.

മേയ് 4നാണ് ബാഹുബലി-2 ചൈനയിലിറങ്ങിയത്. ചിത്രം ഇതിനോടകം ചൈനയില്‍ നിന്നും 19 കോടി രൂപ നേടി. ഒരാഴ്ചയ്ക്ക് ശേഷം മേയ് 11നാണ് ഹോളിവുഡിലെ ബ്രഹ്മാണ്ഡ ചിത്രമായ അവഞ്‌ജേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ ചൈനയില്‍ ഇറങ്ങിയത്. ഈ ചിത്രം ഇന്ത്യയില്‍ നിന്നും 200 കോടിയിലധികം രൂപ നേടി.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.