മോദിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ഗുജറാത്ത് ആന്റി ടെറര്‍ സ്‌ക്വാഡ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതി നടന്നിരുന്നുവെന്ന് ഗുജറാത്ത് ആന്റി ടെറര്‍ സ്‌ക്വാഡ് (എ.ടി.എസ്) അംകലേശ്വര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായ ഉബേദ് മിര്‍സ എന്നയാളുടെ കൈയ്യില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.

2017 ഒക്ടോബര്‍ 25ന് ഉബേദ് മിര്‍സ, കാസിം സ്റ്റിംബര്‍വാല എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മിര്‍സ് ഒരു അഭിഭാഷകനും സ്റ്റിംബര്‍വാല സര്‍ദാര്‍ പട്ടേല്‍ ഹോസ്പിറ്റലിലെ ലാബ് ടെക്‌നീഷ്യനുമായിരുന്നു. ഇതില്‍ മിര്‍സയുടെ മൊബൈലില്‍ നിന്നും അയാള്‍ മോദിയെ കൊലപ്പെടുത്തുന്ന കാര്യം ഒരു മെസേജിങ് ആപ്പില്‍ അയച്ചതായി പോലീസ് കണ്ടെത്തി. മോദിയെ ഒരു സ്‌നൈപ്പര്‍ റൈഫിള്‍ വെച്ച് കൊലപ്പെടുത്താം എന്നായിരുന്നു മെസേജ്.

ഇവര്‍ രണ്ട് പേരും ഗുജറാത്തിലെ അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു എന്ന പേരിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

സ്റ്റിംബര്‍വാല അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ മൂന്നാഴ്ച മുമ്പ് അയാള്‍ തന്റെ ജോലി രാജിവെക്കുകയും ജമൈക്കയിലേക്ക് കടക്കാന്‍ പദ്ധതിയിടുകയുമുണ്ടായി. അവിടെ ശൈഖ് അബ്ദുള്ള അല്‍ ഫൈസല്‍ എന്നയാളുടെ കൂടെ തീവ്രവാദ പ്രവര്‍ത്തനം നടത്താനും ഇയാള്‍ക്ക് പദ്ധതിയുണ്ടായിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.