”പാടിയില്ല, പാട്ടിനൊത്ത് ചുണ്ടനക്കി’ലാലിന്റെ ഓസ്‌ട്രേലിയന്‍ സ്‌റ്റേജ് ഷോയിലും ആരോപണം-വീഡിയൊ

 

ഓസ്‌ട്രേലിയയില്‍ നടന്ന സ്റ്റേജ് ഷോയില്‍ ഗാനമേളക്കിടെ പാട്ടിന് ചുണ്ടനക്കുകയായിരുന്നു നടന്‍ മോഹന്‍ലാലെന്ന് ആരോപണം..ഓസ്‌ട്രേലിയയിലെ ഒരു മലയാളി സംഘടന ഒരുക്കിയ മോഹന്‍ലാല്‍ സ്റ്റാര്‍നൈറ്റ് എന്ന ഷോയിലാണ് നടി പ്രയാഗ മാര്‍ട്ടിനോടൊപ്പം ഗാനം ആലപിക്കുന്നതിനിടയില്‍ പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്.

‘ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം’ എന്ന ഗാനം ആലപിക്കുന്നതിനിടയില്‍ പാട്ട് പാടിത്തുടങ്ങി ആദ്യ പല്ലവിക്കു ശേഷമായിരുന്നു സംഭവമുണ്ടായത്. മോഹന്‍ലാല്‍ പാടാതിരിക്കുമ്പോള്‍ തന്നെ പാട്ട് ആരംഭിച്ചു. ഉടന്‍ തന്നെ അദ്ദേഹം മൈക്ക് അടുപ്പിച്ച് പാടുന്നതുപോലെ കാണിക്കുകയായിരുന്നു.
വീഡിയൊ

ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ഓസ്ട്രേലിയയിലും ‘ലാലിസം’ എന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ മോഹന്‍ലാലിനെതിരെ ഉയര്‍ന്നു വരുന്നത്. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ലാലിസം പ്രോഗ്രാമിലും സമാനമായ ആരോപണം ഉയര്‍ന്നിരുന്നു.

അമ്മ മഴവില്ല് ഷോയിലെ പോലെ തന്നെ പാട്ടു പാടിയും നൃത്തം ചെയ്തും ഈ ഷോയിലും ലാല്‍ തന്നെ താരമായി. മോഹന്‍ലാലിനെ കൂടാതെ മീര നന്ദന്‍, പ്രയാഗ മാര്‍ട്ടിന്‍, ശ്രേയ പ്രദീപ് തുടങ്ങിയവരും ഷോയുടെ ഭാഗമായിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.