മലപ്പുറത്തിന് മെസ്സിയുടെ കയ്യടി: ‘വാമോസ് ലിയോ’ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു


കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളാണ് അര്‍ജന്റീന താരം ലയണന്‍ മെസ്സി. അര്‍ജന്റീനയ്ക്ക് കേരളത്തില്‍ ഏറെ ആരാധകരുണ്ട്. മലപ്പുറത്താണ് ഇവരില്‍ ഏറെയും. ഇത്രയും ആരാധകരുള്ള മലപ്പുറത്തെ മെസി അറിയുമെന്നാണ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്.
അര്‍ജന്റീനന്‍ ടീമിനെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോയില്‍ മലയാളി ആരാധകരേയും ഉള്‍പ്പെടുത്തിയാണ് മെസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആവേശം പകര്‍ന്നിരിക്കുന്നത്.

#VamosLeo

¡Millones de personas de todo el mundo ya están preparadas para el Mundial! Apoya a Argentina y a Leo en la App oficial con el hashtag #VamosLeo: los más creativos y originales participarán por una pelota firmada.IOS ➡ bit.ly/MessiOfficialApp Android ➡ bit.ly/MessiOfficialAppAndroid Millions worldwide are ready for the World Cup! Cheer on Argentina and Leo through the official App by using the hashtag #VamosLeo. The most creative and original submissions will participate to win a signed ball. IOS ➡ bit.ly/MessiOfficialApp Android ➡ bit.ly/MessiOfficialAppAndroid

Posted by Leo Messi on Saturday, June 9, 2018

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അര്‍ജന്റീന ടീമിന് ആവേശവും പകര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ‘വാമോസ് അര്‍ജന്റീന’, ‘വാമോസ് ലിയോ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിനിടയിലാണ് മലയാളം സ്പാനിഷില്‍ ഒരു വാമോസ് മലപ്പുറം എടവണ്ണ സ്വദേശികളായ അറയ്ക്കല്‍ ഷജീഹ്, ഹാസിഫ് എടപ്പാള്‍, ഷബീബ് മൊറയൂര്‍, ഷരീഫ് ഫറോഖ്, ആദിഷ് തൃശൂര്‍ എന്നിവര്‍ ഫേസ്ബുക്കിലിട്ടത്.
മെസിയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവര്‍ അപ്പൊ തന്നെ വീഡിയോ ഫേസ്ബുക്ക് വഴി പങ്കുവെച്ചു. ഇവര്‍ ചിത്രീകരിച്ച മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ട ശേഷം ഇന്‍സ്റ്റാഗ്രാം വഴി ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.