ചൈന-ജപ്പാന്‍ ‘റെയില്‍വാര്‍’ നേട്ടമാക്കാന്‍ ഇന്ത്യ: ഇന്ത്യയെ കൂട്ട് പിടിച്ച് മുന്നേറാന്‍ ജപ്പാന്‍

bullet-train-759
ചൈനയും-ജപ്പാനും തമ്മിലുള്ള റെയില്‍വെ വാര്‍ നേട്ടമാക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര നീക്കം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയില്‍വെ വിപണിയായ ഇന്ത്യയുമായി കൈകോര്‍ക്കാനുള്ള ജപ്പാന്റെ നീക്കം വാണിജ്യ
നയതന്ത്രതലത്തില്‍ ചൈനയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മുംബൈ അഹമ്മദാബാദ് റെയില്‍വെ പാത നിര്‍മ്മാണം ജപ്പാന് കൈമാറാനുള്ള കരാര്‍ സംബന്ധിച്ച അന്തിമചര്‍ച്ചകളിലാണ് മോദി. ജപ്പാന്‍ സംരംഭകരുമായുള്ള കൂടിക്കാഴ്ചയില്‍ ഇത് സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. റെയില്‍ വാറില്‍ ചൈനയ്ക്ക് ഇത് വലിയ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. പോയ വര്‍ഷം ഇന്ത്യേന്വേഷ്യയുമായി കരാര്‍ ഒപ്പ് വച്ച് ചൈന നിര്‍ണായക മുന്നേറ്റം കൈവരിച്ചിരുന്നു. പാരിസ് -ലണ്ടന്‍ റെയില്‍വെ പാതയോട് കിടപിടിക്കുന്ന മുംബൈ അഹമ്മദാബാദ് അതിവേഗ റെയില്‍വെ പദ്ധതി സംബന്ധിച്ച കരാര്‍ ഇന്ത്യ-ജപ്പാന്‍ വാണിജ്യ ബന്ധത്തിന് ശക്തി പകരുമെന്നാണ് കരുതുന്നത്.

ജപ്പാനില്‍ നടന്ന ബിസിനസ് ലീഡേഴ്‌സ് ഫോറത്തില്‍ സംസാരിച്ച മോദി ഇന്ത്യ-ജപ്പാന്‍ വാണിജ്യബന്ധത്തിന് പുതിയ ദിശാബോധം പകരുന്ന കാഴ്ചപ്പാടുകള്‍ മുന്നോട്ട് വച്ചു.

ലോകത്തെ ഏറ്റവും വലിയ തുറന്ന സമ്പദ്വ്യസ്ഥയുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ വ്യവസായം നടത്തുന്നതിനുള്ള ചട്ടങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയാണെന്നും മോദി വ്യക്തമാക്കി.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടേതാണ്. വ്യവസായ രംഗത്ത് ഏഷ്യന്‍ മേഖല ലോകത്തെ പുതിയ കേന്ദ്രമാവുകയാണ്. ഏഷ്യയുടെ വളര്‍ച്ചയ്ക്ക് ഇന്ത്യയ്ക്കും ജപ്പാനും വലിയ പങ്കാണുള്ളത്. ശക്തരായ ഇന്ത്യയും ജപ്പാനും ഏഷ്യയുടേയും ഇന്ത്യയുടേയും നിലനില്‍പ്പിനെ സഹായിക്കുന്ന ഘടകമാണെന്നും മോദി പറഞ്ഞു. 2015ല്‍ മറ്റ് സമ്പദ്വ്യവസ്ഥയേക്കാള്‍ വേഗത്തില്‍ ഇന്ത്യ കുതിച്ചു. മെഡ് ഇന്‍ ഇന്ത്യ, മെഡ് ബൈ ജപ്പാന്‍ എന്ന ആശയവം മികച്ച വരീതിയിലാണ് പുരോഗമിക്കുന്നത്. ജപ്പാന്റെ ഹാര്‍ജശവെയറും ഇന്ത്യയുടെ സോഫ്ട്വെയറും മികച്ചതാണ്. പരസ്പര സായത്തോടെ മുന്നോട്ടുപോയാല്‍ വലിയ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങള്‍

You might also like More from author