പാക്കിസ്ഥാനില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ അഗ്നിബാധ; ഏഴ് പേര്‍ കൊല്ലപ്പെട്ടു


ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലുണ്ടായ അഗ്‌നിബാധയില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്.

മഹമ്മൂദ് ബോത്തിയിലെ ഇരുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.

അഭിപ്രായങ്ങള്‍

You might also like More from author