വിദ്യാഭ്യാസമന്ത്രി ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചു; ആത്മഹത്യ കുറിപ്പ് കെട്ടുകഥയെന്ന് മന്ത്രിയോട് ജിഷ്ണുവിന്റെ അമ്മ

കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജില്‍ മരിച്ച വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിച്ചു. ജിഷ്ണുവിന്റെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു. മകന്റെ മരണത്തിന്റെ ഉത്തരവാദികള്‍ കോളേജ് മാനേജ്‌മെന്റാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

അതേസമയം അന്വേഷണസംഘം കണ്ടെത്തിയ ജിഷ്ണുവിന്റേതെന്ന് സംശയിക്കുന്ന ആത്മഹത്യ കുറിപ്പ് കെട്ടുകഥയാണെന്ന് ജിഷ്ണുവിന്റെ അമ്മ മന്ത്രിയോട് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മൂന്നോട്ട് പോകുമെന്നും പിന്നീട് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇന്നു മന്ത്രി ടി.പി. രാമകൃഷ്ണനും ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചേക്കുമെന്ന് വിവരമുണ്ട്.

അഭിപ്രായങ്ങള്‍

You might also like More from author