ഇംഗ്ലണ്ടിനെതിരായ രണ്ടാം പരിശീലന മത്സരം ആരംഭിച്ചു; അജിങ്ക്യ രഹാനെ നായകന്‍


മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള ഇന്ത്യയുടെ രണ്ടാം പരിശീലന മത്സരം ആരംഭിച്ചു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് 3 വിക്കറ്റിന് ജയിച്ചിരുന്നു. അജിങ്ക്യ രഹാനെയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറി കടക്കുകയായിരുന്നു.

62 റണ്‍സെടുത്ത ജേസണ്‍ റോയ്, 93 റണ്‍സെടുത്ത സാം ബില്ലിംഗ്‌സ്, 46 റണ്‍സ് നേടിയ ജോസ് ബട്ടലര്‍ എന്നിവരാണ് ഇന്ത്യയുടെ കൈയ്യില്‍ നിന്നും വിജയം തട്ടിയെടുത്തത്. നായകനായി അവസാന മത്സരത്തിനിറങ്ങിയെ മഹേന്ദ്ര സിംഗ് ധോണിക്ക് തന്റെ ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

നേരത്തെ അമ്പാട്ടി റായിഡുവിന്റെ സെഞ്ച്വറിയുടെയും, യുവരാജ്, ധോണി, ശിഖര്‍ ധവാന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. റായിഡു 100 റണ്‍സെടുത്തു. 40 പന്തുകളില്‍ നിന്നാണ് ധോണി 68 റണ്‍സ് നേടിയത്. 8 ഫോറുകളും 2 സിക്‌സുകളും അടങ്ങിയ വെടിക്കെട്ട് ഇന്നിംഗ്‌സായിരുന്നു നായകന്റേത്. ഏറെക്കാലത്തിന് ശേഷം ടീമിലെത്തിയ യുവരാജ് 56 റണ്‍സെടുത്ത് പുറത്തായി.

രാവിലെ 9 മണിക്കാണ് മത്സരം ആരംഭിച്ചത്. ജനുവരി 15ന് മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം.

അഭിപ്രായങ്ങള്‍

You might also like More from author