വിയറ്റ്‌നാമിന് മിസൈല്‍ കൊടുത്താല്‍ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി ചൈന


ബീജിംഗ്: വിയറ്റ്‌നാമിന് മിസൈല്‍ കൊടുത്താല്‍ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി ചൈന. ഏതെങ്കിലും തരത്തില്‍ വിയറ്റ്‌നാമുമായി സൈനിക ബന്ധം ഉണ്ടാക്കാന്‍ ഇന്ത്യ ശ്രമിച്ചാല്‍ അത് മേഖലയെ പ്രക്ഷുബ്ധമാക്കുമെന്നും ചൈനയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ചൈനയോട് പ്രതികാരം ചെയ്യാനാണ് ഇന്ത്യ വിയറ്റ്‌നാമുമായി സൈനികമായി അടുക്കുന്നത്. ഈ സൈനിക തന്ത്രത്തെ ചൈന ഒരു കാരണവശാലും കൈയ്യും കെട്ടി നോക്കിയിരിക്കില്ല. ഇന്ത്യയുടെ ആകാശ് മിസൈല്‍ വിയറ്റ്‌നാമിന് വില്‍ക്കുന്നത് സാധാരണ വ്യാപാരമായേ ചൈന ആദ്യം കണ്ടിരുന്നുള്ളൂ’.

എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് ചൈനയ്ക്ക് തിരിച്ചടി എന്ന രീതിയിലാണ്. അതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും ചൈന പറയുന്നു. എന്‍എസ്ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ ചൈന എതിര്‍ക്കുന്നത് കാരണമാണ് ഇപ്പോള്‍ മിസൈല്‍ വ്യാപാരമെന്നാണ് ചൈന പറയുന്നത്. ഒരുപാട് സ്വപ്‌നങ്ങളുള്ള രാജ്യമാണ് ഇന്ത്യയെങ്കിലും പുതിയ രാജ്യാന്തര പരിസ്ഥിതിയില്‍ അതൊന്നും സംഭവിക്കാന്‍ പോകുന്നില്ല. അതുകൊണ്ട് ഇന്ത്യയ്ക്ക് വേണ്ടത് മറ്റ് രാജ്യങ്ങളുമായി പ്രായോഗികമായുള്ള സഹകരണമാണെന്നും ഗ്ലോബല്‍ ടൈംസ് കുറ്റപ്പെടുത്തുന്നു. വിയറ്റ്‌നാമിനേയും പത്രം വിമര്‍ശിക്കുന്നുണ്ട്.

അഭിപ്രായങ്ങള്‍

You might also like More from author