ഭീകരത സംബന്ധിച്ച ഇന്ത്യന്‍ നിലപാടിനെ തള്ളിയ ചൈന പാക്ക് ഭീകരരെ തടയാന്‍ അതിര്‍ത്തി അടയ്ക്കുന്നു

ബീജിങ്: ഭീകരത സംബന്ധിച്ച ഇന്ത്യന്‍ നിലപാടിനെ തള്ളിയ ചൈന പാക്ക് ഭീകരരെ തടയാന്‍ അതിര്‍ത്തി അടയ്ക്കുന്നു. പാക്കിസ്ഥാനില്‍ നിന്ന് ഭീകരര്‍ കയറാതിരിക്കാനാണ് നടപടി. ഭീകരത സംബന്ധിച്ച ഇന്ത്യന്‍ നിലപാട് തള്ളി പാക്കിസ്ഥാനെ അംഗീകരിക്കുകയും മസൂദ് അസറിനെ കൊടും ഭീകരനായി യുഎന്‍ പ്രഖ്യാപിക്കണമെന്ന ഇന്ത്യന്‍ നിലപാടിനെ എതിര്‍ക്കുകയും ചെയ്യുന്ന ചൈനയാണ് ഭീകരരെ പേടിച്ച് പാക്ക് അധീന കശ്മീരില്‍ അതിര്‍ത്തി അടയ്ക്കുന്നത്.

അതിര്‍ത്തിക്കടുത്ത് ഷിന്‍ജിയാങ്ങ് പ്രവിശ്യയില്‍ അടുത്തിടെ ഭീകരരുടെ സാന്നിധ്യവും ഒറ്റപ്പെട്ട ആക്രമണങ്ങളും തുടര്‍ച്ചയായി ഉണ്ടായിരുന്നു. ഡിസംബര്‍ 28ന് ഹൊതനില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. വിഭജനവാദികളായ ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് ആക്രമണങ്ങള്‍ നടന്നതെന്നും വിദേശത്ത് പരിശീലനം നേടിയവരാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നും പ്രവിശ്യാ കൗണ്‍സില്‍ ചെയര്‍മാന്‍ ഷൊഹ്‌റാത് സക്കീര്‍ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച തെക്കന്‍ സിന്‍ജിയാങ് പ്രവിശ്യയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തു. ഭീകരാക്രമണങ്ങള്‍ക്കു ശേഷം പലരും പാക്ക് അധിനിവേശ കശ്മീരിലേക്കും അഫ്ഗാനിസ്ഥാനിലേക്കും കടന്നതായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന(സിപിസി)യുടെ മുതിര്‍ന്ന നേതാവ് അനിവര്‍ ടര്‍സന്‍ അറിയിച്ചു.

അഭിപ്രായങ്ങള്‍

You might also like More from author