ശത്രുരാജ്യങ്ങള്‍ക്ക് ഭീഷണിയായി ഐഎന്‍എസ് ഖണ്ഡേരി: രണ്ടാമത്തെ സ്‌കോര്‍പിന്‍ ക്ലാസ് അന്തര്‍വാഹിനി സേനയുടെ ഭാഗമായി

മുംബൈ: ഇന്ത്യയുടെ രണ്ടാമത്തെ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ഐഎന്‍എസ് ഖണ്ഡേരി നാവികസേനയുടെ ഭാഗമായി. മുംബൈ മസഗോണ്‍ ഡോക്കില്‍ നടന്ന ചടങ്ങില്‍ കേന്ദ്രസഹമന്ത്രി സുഭാഷ് ഭാം റേ, അഡ്മിറല്‍ സുനില്‍ ലാംബ എന്നിവര്‍ സന്നിഹിതനായിരുന്നു.

അതീവ പ്രഹരശേഷിയുള്ള ആയുധങ്ങളാണ് അന്തര്‍വാഹിനിയുടെ പ്രത്യേകത. എല്ലാ സാഹചര്യങ്ങളിലും ആക്രമണത്തിന്റെ ശക്തി നിലനിര്‍ത്താന്‍ ഖണ്ഡേരിക്ക് സാധിക്കും. സമുദ്രോപരിതല ആക്രമണത്തിനും സമുദ്രാന്തര്‍ഭാഗ ആക്രമണത്തിനും കഴിയുന്ന രീതിയിലാണ് ഖണ്ഡേരി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പ്രോജക്ട് 75 ന്റെ ഭാഗമായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ആറ് അന്തര്‍വാഹിനികളില്‍ രണ്ടാമത്തേതാണ് ഖണ്ഡേരി. ആദ്യത്തേതായ കാല്‍വരി പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞ് ഉടന്‍ തന്നെ നാവികസേനയുടെ ഭാഗമാകും.

അഭിപ്രായങ്ങള്‍

You might also like More from author