കമല്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മ വേദിയില്‍ ചാണകം തളിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

കൊടുങ്ങല്ലൂര്‍: സംവിധായകന്‍ കമലിന് പിന്തുണ പ്രഖ്യാപിച്ച് കൊടുങ്ങല്ലൂരില്‍ ഐക്യദാര്‍ഡ്യ കൂട്ടായ്മ സംഘടിപ്പിച്ച വേദിയില്‍ യുവമോര്‍ച്ചയുടെ ചാണകം തളി. കൊടുങ്ങല്ലൂര്‍ വടക്കേ നടയിലെ വേദിയിലാണ് യുവമോര്‍ച്ച പ്രതിഷേധം നടത്തിയത്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷൈന്‍ നെടിയിരിപ്പലിന്റെ നേതൃത്വത്തില്‍ ഇരുപതോളം പ്രവര്‍ത്തകരെത്തിയാണ് വേദിയില്‍ ചാണകം തളിച്ചത്.

നേരത്തെ ചെ ഗുവേരയെ വിമര്‍ശിച്ച് ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ പ്രസംഗം നടത്തിയ വേദിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചാണകം തളിച്ചിരുന്നു.

ഇന്നലെ വൈകീട്ടായിരുന്നു ഇരുള്‍ വിഴുങ്ങും മുമ്പ് എന്ന പേരില്‍ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചത്. സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയായിരുന്നു കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്.

അഭിപ്രായങ്ങള്‍

You might also like More from author