ഇന്ന് തീയേറ്ററില്‍ പ്രദര്‍ശനം ആരംഭിച്ച ഭൈരവ’യുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍

തിരുവനന്തപുരം: ഇന്ന് തീയേറ്ററില്‍ പ്രദര്‍ശനം ആരംഭിച്ച ഇളയദളപതി വിജയ് നായകനായ തമിഴ് ചിലച്ചിത്രം ‘ഭൈരവ’യുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലാണ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ നിരവധി ചിത്രങ്ങളുടെ വ്യാജപതിപ്പ് ഈ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

എ, ബി, സി ക്ലാസ് വേര്‍തിരിവ് ഇല്ലാതെയാണ് സംസ്ഥാനത്തെ 206 ഓളം തീയറ്ററുകളിലായി ഭൈരവ റിലീസ് ചെയ്തത്. ഭരതന്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ മലയാളി താരം കീര്‍ത്തി സുരേഷാണ് നായിക.

അഭിപ്രായങ്ങള്‍

You might also like More from author