സുഷമ സ്വരാജ് മുന്നറിയിപ്പ് നല്‍കി; ദേശീയ പതാക നിറത്തിലുള്ള ചവിട്ടുമെത്ത ആമസോണ്‍ പിന്‍വലിച്ചു

വാഷിംഗ്ടണ്‍: ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത ഇ-കൊമേഴ്‌സ് കമ്പനി ആമസോണ്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നു നീക്കം ചെയ്തു. ഇത്തരം ചവിട്ടുമെത്തകള്‍ ഇനി വില്‍ക്കില്ലെന്നു ആമസോണ്‍ അറിയിച്ചു. ത്രിവര്‍ണ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത നിര്‍മിച്ച ആമസോണ്‍ മാപ്പു പറയണമെന്നും അത്തരം ഉത്പന്നങ്ങള്‍ പിന്‍വലിക്കണമെന്നും സുഷമ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കമ്പനി ഇവ നീക്കം ചെയ്തത്. ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ആമസോണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ വിസ അനുവദിക്കില്ലെന്നും ട്വിറ്ററില്‍ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആമസോണ്‍ കമ്പനിയുമായി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോടു സുക്ഷമ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. കാനഡയില്‍ ആമസോണ്‍ ഇന്ത്യന്‍ പതാകയുടെ രൂപത്തിലുള്ള ചവിട്ടികള്‍ വില്‍ക്കുന്നത് ഒരു ട്വിറ്റര്‍ ഉപഭോക്താവ് സുഷമയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്നാണ് നടപടി.

അഭിപ്രായങ്ങള്‍

You might also like More from author