കമല്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മയ്ക്ക് സിനിമാരംഗത്ത് നിന്ന് പിന്തുണ കുറവ്, പ്രമുഖ സംവിധായകരും താരങ്ങളും എത്താതിരുന്ന പ്രതിഷേധത്തില്‍ അണിനിരന്നത് സിപിഎം അനുഭാവമുള്ള ആഷിഖ് അബുവിനെ പോലുള്ളവര്‍ മാത്രം

കമലിന് പിന്തുണ നല്‍കി കൊണ്ടുള്ള കൂട്ടായ്മയ്ക്ക് മലയാള സിനിമ ലോകത്തിന്റെ പിന്തുണയില്ല, പങ്കെടുത്തത് മുമ്പ് തന്നെ സിപിഎം അനുഭാവികളെന്ന് പരസ്യമായ സമ്മതിച്ചവരും ബിജെപി വിരുദ്ധരും, മലയാള സിനിമ രംഗത്തുള്ള പ്രമുഖ താരങ്ങളെ പങ്കെടുപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
കാസര്‍ഗോഡ് ഒറ്റയ്ക്ക് പ്രതിഷേധം സംഘടിപ്പിച്ച അലന്‍ ഷിയറുടെ പ്രകടനത്തിന് ലഭിച്ച മാധ്യമശ്രദ്ധ പോലും കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച ഇരുള്‍ വിഴുങ്ങും മുമ്പ് എന്ന പ്രതിഷേധ കൂട്ടായ്മയ്ക്ക് ലഭിച്ചില്ല.
സിനിമ രംഗത്ത് നിന്ന് ലാല്‍ ജോസിന്റെ പങ്കാളിത്തമാണ് അല്‍പമെങ്കിലും ആശ്വാസമായത്. സിപിഎം അനുഭാവിയായ ആഷിക് അബു, റിമാ കല്ലിങ്കല്‍ എന്നിവരായിരുന്നു സിനിമ രംഗത്തെ മറ്റ് പ്രമുഖ വ്യക്തിത്വങ്ങള്‍. സജിത മഠത്തില്‍, ബീനാ പോള്‍, പി ജി പ്രേംലാല്‍, ബിജിപാല്‍, സലാംബാബു, ആര്‍ ഉണ്ണി എന്നിവരും പരിപാടിയി

ല്‍ പങ്കെടുത്തു. സിനിമ രംഗത്ത് നിന്നുള്ള മറ്റ പല ഘട്ടങ്ങളിലും സിപിമ്മിനൊപ്പം നിന്നിരുന്ന പലരും കമല്‍ ഐക്യദാര്‍ഢ്യത്തില്‍ നിന്ന് വിട്ടു നിന്നത് സംഘാടകരെ ഞെട്ടിച്ചിട്ടുണ്ട്. ആഷിഖ് അബുവിന്റെ ഭാര്യ കൂടിയായ റിമ കല്ലിങ്കല്‍ ഒഴികെ സിനിമ രംഗത്ത് നിന്നുള്ള പ്രമുഖ വനിത സാന്നിധ്യമൊന്നും പരിപാടിയില്‍ ഉണ്ടായില്ല.

സിനിമ രംഗത്ത് നിന്നുള്ള അവഗണനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ സിപിഎം സൈബര്‍ പോരാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. കമല്‍ ആയതിനാലാണ് പലരും വിട്ടു നിന്നത് എന്നാണ് ആരോപണം. ഒറ്റയാള്‍ പ്രതിഷേധം സംഘടിപ്പിച്ച അലന്‍സിയറാണ് യഥാര്‍ത്ഥ സൂപ്പര്‍ താരം എന്നും സോഷ്യല്‍ മീഡിയ പറയുന്നു. കൊടുങ്ങല്ലൂര്‍ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയാണ് ഉദ്ഘാടനം ചെയ്തത്.

കൊടുങ്ങല്ലൂരില്‍ ഐക്യദാര്‍ഡ്യ കൂട്ടായ്മ സംഘടിപ്പിച്ച വേദിയില്‍ യുവമോര്‍ച്ച ചാണകം തളിച്ച് ശുദ്ധീകരിച്ചിരുന്നു.കൊടുങ്ങല്ലൂര്‍ വടക്കേ നടയിലെ വേദിയിലാണ് യുവമോര്‍ച്ച പ്രതിഷേധം നടത്തിയത്.

അഭിപ്രായങ്ങള്‍

You might also like More from author